Advertisement

ടി20 വേൾഡ് കപ്പ്; ഇന്ത്യ നേടാനുള്ള എല്ലാ സാധ്യതയുമുണ്ട്; പ്രതീക്ഷ പങ്കുവെച്ച് സഞ്ജു സാംസൺ

October 24, 2021
1 minute Read

ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സഞ്ജു സാംസൺ. ടൂർണമെന്റിൽ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണ്. മുൻ നായകൻ എം എസ് ധോണിയുടെ സാന്നിദ്ധ്യം ടീമിന് ഏറെ ഗുണം ചെയ്യുമെന്നും സഞ്ജു ട്വന്റിഫോറിനോട് പറഞ്ഞു.

ബാറ്റിംഗ്, ബൗളിംഗ്, തുടങ്ങി എല്ലാ മേഖലയിലും ടീം ഇന്ത്യ തന്നെയാണ് മുന്നിൽ. അനുഭവസമ്പത്തിന്റെ കരുത്തും ടീമിന് ഉണ്ട്. ടി-20 മത്സരങ്ങളിൽ ജയപരാജയം പ്രവചനാതീതമാണ്. എല്ലാ ടീമുകളും വെല്ലുവിളികൾ നേരിടേണ്ടി വരും. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് എം എസ് ധോണി ടീമിന് ഒപ്പമുണ്ട്. മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ ആണ് ധോണി. ഇതും ഇന്ത്യയുടെ കരുത്ത് വർധിപ്പിക്കുന്നു.

തന്നെ സംബന്ധിച്ച് കഴിഞ്ഞ ഐപിഎൽ മികച്ചതായിരുന്നു. തനിക്ക് നന്നായി കളിക്കാൻ കഴിഞ്ഞു. ബാറ്റിംഗ് മെച്ചപ്പെടുത്താൻ ഐപിഎൽ സഹായിച്ചു എന്നും സഞ്ജു പറഞ്ഞു. മുഷ്താഖ് അലി ട്രോഫിക്ക് മുന്നോടിയായി കഠിന പരിശീലനത്തിലാണ് സഞ്ജു ഉള്‍പ്പെടെയുള്ള കേരള ടീം. സഞ്ജുവാണ് ടീമിനെ നയിക്കുന്നത്. നവംബര്‍ നാലിന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top