വാട്സ് ആപ്പ് വഴി തത്രപ്രധാന രഹസ്യങ്ങൾ കൈമാറാൻ ശ്രമം; പാക് ചാരൻ പിടിയിൽ

ബിഎസ് എഫിൽ നുഴഞ്ഞു കയറിയ പാക് ചാരൻ പിടിയിൽ. മുഹമ്മദ് സാജിദാണ് പിടിയിലായത്. ഗാന്ധി നഗറിൽ ഗുജറാത്ത് എടിഎസ് ആണ് മുഹമ്മദ് സാജിദിനെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് സാജിദ് വാട്സ് ആപ്പ് വഴിയാണ് തത്രപ്രധാന രഹസ്യങ്ങൾ പാകിസ്താന് കൈമാറാൻ ശ്രമിച്ചത്. ബിഎസ്എഫിൽ ചേരുന്നതിന് മുൻപ് മുഹമ്മദ് സാജിദിന് 46 ദിവസം പാകിസ്താനിൽ പരിശീലനം ലഭിച്ചിരുന്നതായി ഗുജറാത്ത് എടിഎസ് അറിയിച്ചു.
അതേസമയം ഭീകരവാദം വളർത്തുന്നവരോട് ഇനി ചർച്ചയ്ക്ക് തയാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. ഭീകരാക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് ജമ്മുകശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. തെറ്റായ ആവശ്യങ്ങൾ ഉന്നയിക്കുന്നവർ ജമ്മു കശ്മീരിന്റെ മിത്രങ്ങളല്ലെന്നും അമിത്ഷാപറഞ്ഞു.കൂടാതെ തീവ്രവാദി ആക്രമണങ്ങളില്‍ മുന്നറിയിപ്പുമായി സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്ത് വന്നിരുന്നു.
Read Also : ഭീകരവാദം വളർത്തുന്നവരോട് ചർച്ചയ്ക്ക് തയാറല്ല; അമിത് ഷാ
Story Highlights : Pakistani spy arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here