വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി; സ്കോട്ട്‌ലൻഡിനെതിരെ അഫ്ഗാനിസ്ഥാന് കൂറ്റൻ സ്കോർ

ടി-20 ലോകകപ്പ് സൂപ്പർ 12ൽ സ്കോട്ട്ലൻഡിനെതിരെ അഫ്ഗാനിസ്ഥാന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ വിക്കറ്റ് 4 നഷ്ടപ്പെടുത്തി 190 റൺസ് നേടി. 59 റൺസെടുത്ത നജീബുള്ള സദ്രാൻ ആണ് അഫ്ഗാൻ്റെ ടോപ്പ് സ്കോറർ. റഹ്മാനുള്ള ഗുർബാസ് (46), ഹസ്റതുള്ള സസായ് (44) എന്നിവരും അഫ്ഗാനു വേണ്ടി തിളങ്ങി. (t20 afghanistan innings scotland)
ഓപ്പണിംഗ് കൂട്ടുകെട്ടിൽ തന്നെ 54 റൺസ് കണ്ടെത്തിയ അഫ്ഗാനിസ്ഥാന് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. ആറാം ഓവറിൽ അവർ 50 റൺസ് തികച്ചു. 15 പന്തിൽ 22 റൺസെടുത്ത മുഹമ്മദ് ഷഹ്സാദിനെ പുറത്താക്കിയ സഫ്യാൻ ഷരിഫ് സ്കോട്ട്‌ലൻഡിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. ഷഹ്സാദ് പുറത്തായതിനു പിന്നാലെയെത്തിയ റഹ്മാനുള്ള ഗുർബാസ് ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടി. എന്നാൽ, തകർപ്പൻ ബാറ്റിംഗുമായി ഒരറ്റത്ത് വെടിക്കെട്ട് നടത്തിയ ഹസ്റതുള്ള സസായ് അഫ്ഗാൻ സ്കോർ ചലിപ്പിച്ചു. 10ആം ഓവറിൽ സസായ് മടങ്ങി. 30 പന്തിൽ 44 റൺസെടുത്ത താരത്തെ മാർക്ക് വാറ്റ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
Read Also : ടി-20 ലോകകപ്പ്: അഫ്ഗാനിസ്ഥാൻ ബാറ്റ് ചെയ്യും;
നാലാം നമ്പറിലെത്തിയ നജീബുള്ള സദ്രാനും ബൗണ്ടറികൾ കണ്ടെത്തിയതോടെ അഫ്ഗാൻ സ്കോർ കുതിച്ചു. ഇതിനിടെ ഗുർബാസും ടൈമിങ് കണ്ടെത്തി. തുടർച്ചയായി ബൗണ്ടറികൾ നേടിയ സഖ്യം സ്കോട്ട്‌ലൻഡിനെ സമ്മർദ്ദത്തിലാക്കി. ഇന്നിംഗ്സ് അവസാനത്തിൽ സിക്സറുകളടിക്കാൻ മത്സരിച്ച ഇരുവരും വേഗത്തിലാണ് സ്കോർ ചെയ്തത്. 87 റൺസ് നീണ്ട തകർപ്പൻ കൂട്ടുകെട്ടിനൊടുവിൽ, 19ആം ഓവറിൽ ഗുർബാസ് വീണു. ജോഷ് ഡേവിയുടെ പന്തിൽ കെയിൻ കോട്സർ പിടിച്ച് പുറത്താവുമ്പോൾ 46 റൺസായിരുന്നു ഗുർബാസിൻ്റെ സമ്പാദ്യം. ഇതിനിടെ 30 പന്തുകളിൽ നജീബുള്ള ഫിഫ്റ്റി തികച്ചു. ഗുർബാസിനു പിന്നാലെയെത്തിയ നബി മികച്ച ഷോട്ടുകളിലൂടെ അഫ്ഗാന് ഫിനിഷിംഗ് ടച്ചസ് നൽകി. നജീബുള്ള (59) അവസാന പന്തിൽ പുറത്തായി. സഫ്യാൻ ഷരീഫിൻ്റെ പന്തിൽ ബ്രാഡ്‌ലി വീൽ പിടിച്ചാണ് നജീബുള്ള മടങ്ങിയത്. മുഹമ്മദ് നബി (11) പുറത്താവാതെ നിന്നു.
Story Highlights : t20 world cup afghanistan innings scotland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here