കല്‍പാത്തി രഥോത്സവം നടത്താന്‍ അനുമതി; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

കല്‍പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അടുത്ത മാസം 14,15,16 തീയതികളിലാണ് ആചാരാനുഷ്ഠാനങ്ങളോടെ രഥോത്സവം നടക്കുക.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി 2019, 20 വര്‍ഷങ്ങളില്‍ ക്ഷേത്രങ്ങളിലെ ആചാരം മാത്രമായി രഥോത്സവം നിയന്ത്രിച്ചിരുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി കൂടിയാലോചിച്ച ശേഷമാണ് രഥോത്സവം നടത്താന്‍ അനുമതി നല്‍കിയത്.
രഥസംഗമം ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ ഇത്തവണ നടത്തണമെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ ആവശ്യം. രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സബ് കളക്ടര്‍, ഡിഎംഒ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Read Also : കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ രഥോത്സവം ഇന്ന്
Story Highlights :kalpathy ratholsavam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here