ഒമാനിൽ രണ്ട് ഡോസ് കൊവാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ വേണ്ട

ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള അംഗീകൃത കൊവിഡ് വാക്‌സിനുകളുടെ കൂട്ടത്തിൽ ഇന്ത്യയുടെ കൊവാക്‌സിനും ഉൾപ്പെടുത്തി. ഇത് സംബന്ധമായ വിജ്ഞാപനം ഒമാൻ സിവിൽ ഏവിയേഷൻ ഇന്ന് പുറത്തിറക്കി.ഇനി മുതൽ കൊവാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർക്ക് ഒമാനിൽ എത്തിയാൽ ക്വാറന്റീൻ വേണ്ട. ആർടി-പിസിആർ ഉൾപ്പെടെയുള്ള മറ്റ് കൊവിഡ് മുൻകരുതലുകൾ പാലിക്കണം.
Read Also : കൊച്ചിയിലെ അനാഥ ജീവിതത്തിൽ നിന്ന് ലോകസഞ്ചാരിയായി മാറിയ “പട്ടിക്കുട്ടി”; അറിയാം മലയാളി സെലിബ്രിറ്റി ഡോഗിന്റെ വിശേഷങ്ങൾ…
ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് മാത്രമാണ് നേരത്തേ ഒമാൻ അംഗീകൃത വാക്‌സിനുകളിൽ ഉൾപ്പെടുത്തിയിരുന്നത്. കൊവാക്‌സിൻ സ്വീകരിച്ച നിരവധി പ്രവാസികൾ ഇതുമൂലം പ്രയാസത്തിലായിരുന്നു. പുതിയ തീരുമാനം മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമാകും.
Story Highlights : covaccine-in-oman-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here