ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്; കൂടുതൽ പ്രതികൾ ഉണ്ടെന്ന് സൂചന

കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗക്കേസിൽ കൂടുതൽ പ്രതികളെന്ന് സൂചന. സംഭവത്തിൽ പെരുമണ്ണാമൂഴി പൊലീസ് പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെയാണ് കേസ് എടുത്തത്. നേരത്തെ 5 പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
ഈ മാസം മൂന്നിനാണ് കുറ്റ്യാടി സ്വദേശിനിയായ പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത്. ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച് ഈ മാസം 16ന് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടി രണ്ടാമതും പീഡനത്തിനിരയായി. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം. നിലവില്‍ പൊലീസും വനിതാ ശിശുക്ഷേമ വകുപ്പും പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ് നല്‍കിവരികയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here