ഇന്നത്തെ പ്രധാന വാർത്തകൾ (27-10-2021)

പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണത്തിന് വിദ്ഗധ സമിതി; സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും ( october 27 top news )
പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ചു. പെഗസിസുമായി ബന്ധപ്പെട്ട പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ച് ഉചിതമായ നടപടികള്‍ സുപ്രിംകോടതിയെ അറിയിക്കും. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം സുപ്രിംകോടതിയുടെ നിരീക്ഷണത്തിലായിരിക്കും. വിദഗ്ധ സമിതി രൂപീകരിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം.
പെഗസിസ്; സ്വതന്ത്ര വിദഗ്ധ സമിതിയുടെ മുന്നിലുള്ള ഏഴ് പരിഗണനാ വിഷയങ്ങള്‍
പെഗസിസ് വിഷയത്തില്‍ സുപ്രിംകോടതി നിയോഗിച്ച സ്വതന്ത്ര വിദഗ്ധ സമിതി പ്രധാനപ്പെട്ട ഏഴ് വിഷയങ്ങളാണ് അന്വേഷണത്തില്‍ പരിഗണിക്കുന്നത്. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലാണ് സമിതി പ്രവര്‍ത്തിക്കുക. മുന്‍ധാരണകളില്ലാതെ സ്വതന്ത്ര അന്വേഷണം നടക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. റിട്ടയേര്‍ഡ് ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയില്‍ മൂന്ന് സാങ്കേതിക വിദഗ്ധരുമുണ്ട്. എട്ടാഴ്ചയ്ക്കുളള്ളില്‍ സമിതി കോടതിക്കുമുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി മതി : മേൽനോട്ട സമിതി
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതി. ഈ നിർദേശം ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. നിലവിലെ സാഹചര്യം പരിഗണിച്ചാണ് നിർദേശം. 137 അടിയാക്കി നിലനിർത്തണമെന്നാണ് കേരളത്തിന്റെയും ആവശ്യം.
അഴിമതി തുടർക്കഥയാകുന്നു; കോഴിക്കോട് കോർപറേഷനിലെ കോഴിക്കുഞ്ഞ് വിതരണത്തിലും അഴിമതിയെന്ന് ആരോപണം
കോഴിക്കോട് കോർപറേഷനിലെ കോഴിക്കൂട് വിതരണത്തിൽ മാത്രമല്ല, കോഴിക്കുഞ്ഞ് വിതരണത്തിലും അഴിമതിയെന്ന് ആരോപണം. മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് പിരിച്ചെടുത്ത പണം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കോർപറേഷനിൽ അടച്ചില്ല. കോഴിക്കൂടിനായി പിരിച്ചെടുത്ത പണം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടരുമ്പോഴാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.
ഇന്ധന വില വീണ്ടും കൂട്ടി; തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 110 കടന്നു
ഇന്ധന വില വീണ്ടും കൂട്ടി. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോൾ വില 110 കടന്നിരുന്നു.
Story Highlights : october 27 top news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here