‘ആമിറിനെപ്പോലെയുള്ളവരെ പഠിപ്പിക്കാൻ സ്കൂളുകൾ സ്ഥാപിക്കണം’; ഇമ്രാൻ ഖാനോട് അപേക്ഷയുമായി ഹർഭജൻ

മുൻ പാക് പേസർ മുഹമ്മദ് ആമിറുമായി നടത്തിയ ട്വിറ്റർ വാക്പോരിനു പിന്നാലെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് അപേക്ഷയുമായി ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. മുതിർന്ന താരങ്ങളെ ബഹുമാനിക്കാനറിയാത്ത മുഹമ്മദ് ആമിറിനെപ്പോലെയുള്ളവരെ പഠിപ്പിക്കാൻ സ്കൂളുകൾ സ്ഥാപിക്കണം എന്ന് ഹർഭജൻ അപേക്ഷിച്ചു. വാതുവെപ്പിലൂടെ രാജ്യത്തെ ഒറ്റിക്കൊടുത്തവനോട് സംസാരിക്കാൻ പാടില്ലായിരുന്നു എന്നും ഹർഭജൻ തൻ്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. (Harbhajan Imran Khan Amir)
“മുതിർന്ന ക്രിക്കറ്റർമാരോട് സംസാരിക്കാനറിയാത്ത ഇത്തരം കുട്ടികൾക്കായി സ്കൂളുകൾ തുറക്കണമെന്ന് ഞാൻ ഇമ്രാൻ ഖാനോട് അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ രാജ്യത്ത് ഞങ്ങൾ മര്യാദ പഠിപ്പിക്കുന്നുണ്ട്. ഇപ്പോഴും വസീം അക്രമിനെപ്പോലുള്ള ക്രിക്കറ്റർമാരോട് ഏറെ ബഹുമാനത്തോടെയാണ് ഞങ്ങൾ സംസാരിക്കുന്നത്. ആമിറിനെപ്പോലെയുള്ളവർക്ക് ആരോട് എന്ത് പറയണമെന്നറിയില്ല. തൻ്റെ രാജ്യത്തെ വില്പന നടത്തിയ ഒരാളുടെ കമൻ്റുകളോട് ഞാൻ പ്രതികരിക്കാൻ പാടില്ലായിരുന്നു. ഞാനും അക്തറും തമ്മിലുള്ള വാക്കുതർക്കം വേറെ രീതിയിലാണ്. ഏറെക്കാലമായി ഞങ്ങൾക്ക് പരസ്പരമറിയാം. ഒരുമിച്ച് കുറേ ഷോകളും ഞങ്ങൾ ചെയ്തു. ഞങ്ങൾ പരസ്പരം മനസ്സിലാക്കുന്നു. ആരാണ് മുഹമ്മദ് ആമിർ? ലോർഡ്സിൽ വാതുവെപ്പ് നടത്തിയ അതേ ആൾ തന്നെയാണോ? രാജ്യത്തിനായി ആകെ 10 മത്സരങ്ങൾ കളിച്ച് പണത്തിനയൈ രാജ്യത്തെ ഒറ്റിക്കൊടുത്തയാളാണ് അത്.”- ഹർഭജൻ പറഞ്ഞു.
Story Highlights : Harbhajan Singh Imran Khan Mohammad Amir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here