Advertisement

ജാനകിക്കാട് പീഡനക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

October 28, 2021
2 minutes Read
one more arrest in janakikkada rape case

കോഴിക്കോട് ജാനകിക്കാട് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശി അമല്‍ ബാബു ആണ് അറസ്റ്റിലായത്. രണ്ടുവര്‍ഷം മുന്‍പാണ് ബന്ധുവാണ് അമല്‍ ബാബു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഈ മാസം മൂന്നിനാണ് കുറ്റ്യാടി സ്വദേശിനിയായ പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത്. ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച് ഈ മാസം 16ന് പെണ്‍കുട്ടി രണ്ടാമതും പീഡനത്തിനിരയായി. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം. നിലവില്‍ പൊലീസും വനിതാ ശിശുക്ഷേമ വകുപ്പും പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ് നല്‍കിവരികയാണ്.

കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പെരുവണ്ണാമൂഴി പൊലീസിന് കൈമാറുകയായിരുന്നു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതുമുതലെടുത്താണ് നാല് പേര്‍ ചേര്‍ന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്തായിരുന്നു പീഡനം. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.

Read Also : ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്; കൂടുതൽ പ്രതികൾ ഉണ്ടെന്ന് സൂചന

Story Highlights : one more arrest in janakikkada rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top