ടി20 ലോകകപ്പ്: ശ്രീലങ്കയ്ക്കെതിരെ ഓസീസിന് 155 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയക്ക് റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. ഓസീസിനായി ആദം സാംപ നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റും പാറ്റ് കമിന്‍സ് നാലോവറില്‍ 34 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.
Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….
35 റണ്‍സ് വീതമെടുത്ത കുശാല്‍ പെരേരയും അസലങ്കയും, 33 റണ്‍സെടുത്ത ഭാനുക രജകപക്സയുമാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഗ്രൂപ്പില്‍ ഓരോ ജയങ്ങളുമായി ഇംഗ്ലണ്ടിന് പിന്നില്‍ ശ്രീലങ്ക രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതുമാണ്.
Story Highlights : t20-world-cup-2021-sri-lanka-set-155-runs-target-for-australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here