ഇ ഡി കേസിൽ ബിനീഷ് വൈകിട്ടോടെ ജയിൽ മോചിതനാകും; അറസ്റ്റിന് ഇന്ന് ഒരു വർഷം

ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായേക്കും. വിചാരണക്കോടതിയുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വൈകിട്ടോടെ ബിനീഷിനെ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കുടുംബം.
കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് വിചാരണക്കോടതിയില്‍ ഹാജരാക്കും. ജാമ്യക്കാരുടെ വിവരങ്ങളും കൈമാറും. സഹോദരൻ ബിനോയ് കോടിയേരിക്കൊപ്പം ബിനീഷ് റോഡ് മാർഗം തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് വിവരം.
5 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാജ്യം വിട്ട് പോകരുതെന്നും ഉപാധിയുണ്ട്. കേസിൽ അറസ്റ്റിലായി ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാരക്ക് പുറത്തിറങ്ങുന്നത്. ജാമ്യം ലഭിച്ചെങ്കിലും ബിനീഷിനെതിരെ അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here