മുല്ലപ്പെരിയാർ ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തി

മുല്ലപ്പെരിയാർ ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തി. അഞ്ചാം ഷട്ടറാണ് ഉയർത്തിയതെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നത് സെക്കൻഡിൽ 275 ഘനയടി ജലമാണ്. ഇതോടെ ആകെ ഒഴുക്കിവിടുന്ന വെള്ളം 825 ഘനയടിയായി. രണ്ടാം നമ്പർ ഷട്ടർ ആണ് ഉയർത്തിയത്. 5,3,4 ഷട്ടറുകൾ ആണ് നിലവിൽ ഉയർത്തിയിരിക്കുന്നത്. മന്ത്രി പ്രദേശത്ത് തന്നെ ക്യാമ്പ് ചെയ്തിരിക്കുന്നതായും ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥിതി മെച്ചപ്പെടുന്നുവെന്ന് പൂർണമായും വിലയിരുത്താനാകില്ലെന്ന് മന്ത്രി പറഞ്ഞു. ( mullaperiyar dam fifth shutter opened )
ഇന്ന് രാവിലെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നത്. മൂന്ന്,നാല് ഷട്ടറുകൾ 35 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. രണ്ട് ഷട്ടറുകളിൽ നിന്നായി സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രണ്ടാം ഷട്ടർ കൂടി രാത്രി ഒൻപത് മണിക്ക് തുറന്നതോടെ ആകെ ഒഴുക്കിവിടുന്ന വെള്ളം 825 ഘനയടിയായി.
2018 ന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നത്. അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടുകളിൽ നിന്ന് മാറ്റിയിരുന്നു.
അതിനിടെ, ഇടുക്കി ഡാമിലെ റെഡ് അലേർട്ട് പിൻവലിച്ചു. ഡാമിലെ ജലനിരപ്പ് 2398.3 അടിയിലേക്ക് താഴ്ന്നു. എന്നാൽ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.
Read Also : മുല്ലപ്പെരിയാർ; നിയമപരമായ ഇടപെടലുകളിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം
ഇന്ന് രാവിലെയാണ് ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഡാമിലെ നിലവിലെ ജലനിരപ്പ് 2398.32 അടിയായി ഉയർന്നതോടെയാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.
Story Highlights : mullaperiyar dam fifth shutter opened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here