Advertisement

ജി-20 ഉച്ചകോടി; റോമിലേക്ക് പുറപ്പെട്ട് പ്രധാനമന്ത്രി : മാര്‍പാപ്പ-മോദി കൂടിക്കാഴ്ച നാളെ

October 29, 2021
2 minutes Read

ജി-20 ഉച്ചകോടിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇറ്റലി-ബ്രിട്ടൺ സന്ദർശനം ഇന്ന് മുതൽ. ഒക്ടോബർ 30,31 തീയതികളിൽ റോമിലാണ് ഉച്ചകോടി നടക്കുന്നത്. കൊവിഡ് മഹാമാരി,കാലാവസ്ഥ വ്യതിയാനം,സാമ്പത്തിക രംഗത്തെ വീണ്ടെടുക്കൽ തുടങ്ങിയവ ഉച്ചകോടിയിൽ ചർച്ചയാകും.

ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ഡ്രോഗിയുടെ ഉൾപ്പെടെയുള്ള രാഷ്‌ട്രത്തലവൻമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയെയും സന്ദർശിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് നിർണായക കൂടിക്കാഴ്ച നടക്കുക.

Read Also : ഫ്രാൻസിസ് മാർപ്പാപ്പയും നരേന്ദ്രമോദിയും തമ്മിൽ ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും

അതേസമയം കാലാവസ്ഥാ ഉച്ചകോടിയായ കോപ് 26ലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച മുതൽ നവംബർ 12 വരെ ബ്രിട്ടനിലെ ഗ്ലാസ്ഗോയിലാണ് കോപ് 26 നടക്കുന്നത്. 120 രാഷ്‌ട്രത്തലവന്മാർ ഇതിൽ പങ്കെടുക്കും. ഇതിൽ നവംബർ 1, 2 തിയതികളിലായി നടക്കുന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്.

Story Highlights : PM arrives in Rome to attend G20 Summit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top