Advertisement

സ്‌ട്രോക്ക് ബോധവത്ക്കരണ ബാനര്‍ മന്ത്രി വീണ ജോര്‍ജ് പ്രകാശനം ചെയ്തു

October 29, 2021
0 minutes Read

ലോക സ്‌ട്രോക്ക് ദിനത്തില്‍ ആരോഗ്യ വകുപ്പും ശ്രീ ചിത്ര തിരുന്നാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയും കേരള ന്യൂറോളജിസ്റ്റ് അസോസിയേഷനും സംയുക്തമായി സഹകരിച്ച് തയ്യാറാക്കിയ സ്‌ട്രോക്ക് ബോധവല്‍ക്കരണ ബാനര്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പ്രകാശനം ചെയ്തു. സമയബന്ധിതമായി ചികിത്സ നല്‍കേണ്ട ആവശ്യകതയെക്കുറിച്ചും, സ്‌ട്രോക്ക് ലക്ഷണങ്ങളെപ്പറ്റിയും, അടിയന്തരമായി അവലംബിക്കേണ്ട ചികിത്സാ രീതികളെപ്പറ്റിയും, പ്രതിരോധ മാര്‍ഗങ്ങളെയും പ്രതിപാദിക്കുന്ന ബാനറാണ് പ്രകാശനം ചെയ്തത്.

പക്ഷാഘാത ചികിത്സയ്ക്ക് അവലംബിക്കുന്ന മെക്കാനിക്കല്‍ ത്രോംബെക്‌സ്മി എന്ന അതിനൂതന ചികിത്സയെ കുറിച്ച് മിഷന്‍ ത്രോംബെക്‌സ്മി 2020 എന്ന പേരില്‍ ആഗോളതലത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള മിഷന്‍ ത്രോംബെക്‌സ്മി എന്ന ധവളപത്രം മന്ത്രി വീണ ജോര്‍ജ് പ്രകാശനം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top