Advertisement

വെള്ളപ്പൊക്കം; കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ല

October 30, 2021
Google News 1 minute Read

കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ല. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത മേഖലയിലെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്.

ഇതിനിടെ സ്‌കൂൾ തുറക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തുമെന്നും സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also : സ്‌കൂൾ തുറക്കൽ ഒരുക്കങ്ങൾ പൂർത്തിയായി; രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശങ്ക വേണ്ട: വി ശിവൻകുട്ടി

പ്രവേശനോത്സവത്തോടെ നവംബർ ഒന്നിനാണ് സ്കൂൾ തുറക്കുന്നത്. ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ലെന്നും. ആദ്യ ആഴ്ചകളിൽ കുട്ടികളുടെ ആത്മവിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടൺ ഹിൽ സ്കൂളിൽ രാവിലെ 8.30 ന് നടക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights : Kuttanad school open

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here