ടി20 ലോകകപ്പ്; ശ്രീലങ്കയെ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക; 143 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക. ഷാർജയിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക 142 റൺസിന് ഓൾ ഔട്ട് ആയി. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ഡ്വയിന്‍ പ്രിട്ടോറിയസും തബ്രൈസ് ഷംസിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നാലോവറില്‍ 27 റണ്‍സിന് നോര്‍ട്യ രണ്ട് വിക്കറ്റെടുത്തു.
നിസങ്കയും കുശാല്‍ പെരേരയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കുശാല്‍ പെരേരയെ നോര്‍ട്യ മടക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ ചരിത അസലങ്കക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ നിസങ്ക ലങ്കയെ 50 കടത്തി.
ഒമ്പതാം ഓവറില്‍ 61-1 എന്ന മികച്ച നിലയിലയിലായിരുന്ന ലങ്ക വളരെ വേഗമാണ് തകര്‍ന്നടിഞ്ഞത്. അസലങ്ക റണ്ണൗട്ടായതോടെ ലങ്കയെ വീണു. അസലങ്കക്ക് പിന്നാലെ ഭാനുക രജപക്സെ, അവിഷ്ക ഫെര്‍ണാണ്ടോ, വാനിദു ഹസരങ്ക എന്നിവര്‍ നിലയുറപ്പിക്കാതെ മടങ്ങിയതോടെ ലങ്ക 91-5ലേക്ക് കൂപ്പുകുത്തി. ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഒറ്റയാള്‍ പോരാട്ടം തുടര്‍ന്ന നിസങ്കയാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here