യുഎപിഎ എതിര്‍ക്കുന്നവര്‍ തന്നെ നിയമം നടപ്പാക്കുന്നു; സിപിഐഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് താഹ ഫസല്‍

യുഎപിഎയില്‍ സിപിഐഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് താഹ ഫസല്‍. ഒരേസമയം യുഎപിഎയെ എതിര്‍ക്കുകയും അത് നടപ്പാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പഠനവും കുടുംബം പുലര്‍ത്താനുള്ള ജോലിയും ഒരുമിച്ച് കൊണ്ടുപോകാനാണ് ഇനി തന്റെ ശ്രമമെന്നും താഹ ഫസല്‍ ട്വന്റിഫോറിനോട് പറഞ്ഞു.
പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച് താഹ ഫസല്‍ ഇന്നലെയാണ് ജയില്‍മോചിതനായത്. ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ താഹ, പ്രതിസന്ധിയില്‍ കൂടെ നിന്നവരുടെ പേരെടുത്ത് പറഞ്ഞാണ് നന്ദി അറിയിച്ചത്.
‘യുഎപിഎക്കെതിരെ സംസാരിക്കുന്ന സര്‍ക്കാര്‍, ജനങ്ങള്‍ക്ക് നേരെ നിരന്തരമായി ഈ നിയമം ചുമത്തുന്നത് ഈയൊരു കേസോടെ തുറന്നുകാട്ടപ്പെട്ടു. ഈ സര്‍ക്കാരിന്റെ നിലപാട് യുഎപിഎക്കെതിരെയാണെങ്കില്‍ പ്രമേയം പാസാക്കി അത് തെളിയിക്കണം. അതിനുള്ള ബാധ്യത അവര്‍ക്കുണ്ട്’. താഹ പറഞ്ഞു.
Read Also : പന്തീരാങ്കാവ് യുഎപിഎ കേസ് ; താഹ ഫസലിന് ജാമ്യം
നിലവില്‍ എംഎ റൂറല്‍ ഡവലപ്‌മെന്റ് വിദ്യാര്‍ത്ഥിയായ താഹ ഫസല്‍ പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാനാണ് ഇനി ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് സി.പി.ഐ.എം പാര്‍ട്ടി അംഗങ്ങളായിരുന്ന അലന്‍ ഷുഹൈിനെയും താഹ ഫസലിനെയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Story Highlights : thaha fasan against cpim, UAPA act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here