Advertisement

പ്രതികൂല കാലാവസ്ഥയും ജീവനക്കാരുടെ കുറവും; 800ഓളം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി അമേരിക്കന്‍ എയര്‍ലൈന്‍സ്

October 31, 2021
Google News 1 minute Read
American Airlines

പ്രതികൂല കാലാവസ്ഥയും ജീവനക്കാരുടെ കുറവും മൂലം അമേരിക്കന്‍ എയര്‍ലൈന്‍സ് 800 വിമാന സര്‍വീസുകള്‍ റദ്ദാക്കി. വെള്ളി, ശനി ദിവസങ്ങളിലെ സര്‍വീസുകളാണ് നിലവില്‍ റദ്ദുചെയ്തത്. ഞായറാഴ്ച നാനൂറോളം വിമാനസര്‍വീസുകള്‍ റദ്ദുചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ചുഴലി അടക്കമുള്ള പ്രതികൂല കാലാവസ്ഥയും വേണ്ടത്ര ജീവനക്കാരില്ലത്തതുമാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്ന് സിഇഒ ഡേവിഡ് സെയ്മര്‍ അറിയിച്ചു. വെള്ളിയാഴ്ച ഫ്‌ളോറിഡയില്‍ മോശം കാലാവസ്ഥയും എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്‌സിന്റെ കുറവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Read Also : അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്രം

കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലാണ് ജീവനക്കാര്‍ക്ക് ക്ഷാമം നേരിട്ടത്. ഡിസംബര്‍ മാസം അവസാനത്തോടെ 4000 പുതിയ ജീവനക്കാരെ അമേരിക്കന്‍ എയര്‍ലൈന്‍സ് നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലോകമെമ്പാടും 50 രാജ്യങ്ങളിലേക്കായി പ്രതിദിനം 6700ഓളം സര്‍വീസുകളാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് നടത്തുന്നത്. സൗത്ത് വെസ്റ്റും കഴിഞ്ഞയാഴ്ച ജീവനക്കാരുടെ ക്ഷാമത്തെ തുടര്‍ന്ന് രണ്ടായിരത്തോളം വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. 75 മില്യണ്‍ ഡോളറാണ് നഷ്ടം സംഭവിച്ചത്.

Story Highlights : American Airlines, flight cancellation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here