രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് മത്സരിക്കും, ഏകപക്ഷീയമായ മത്സരം അനുവദിക്കാനാകില്ല :കെ സുധാകരൻ

രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏകപക്ഷീയമായ മത്സരം അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെറിയാൻ ഫിലിപ്പ് സ്ഥാനാർത്ഥിയാകുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
അതേസമയം രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി പറഞ്ഞു . കേരള കോൺഗ്രസിന്റേതാണ് ഒഴിവു വന്ന രാജ്യസഭ സീറ്റെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഉചിതമായ സമയത്ത് പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
Read Also : രാജ്യസഭ തെരഞ്ഞെടുപ്പ് 29ന്; ജോസ്.കെ.മാണി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്
കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 29ന് നടക്കും. 2024 വരെയാണ് സീറ്റിന്റെ കാലാവധി. വോട്ടെണ്ണലും അതേദിവസം 29ന് നടക്കും. നവംബര്‍ 9ന് വിജ്ഞാപനമിറങ്ങും. നാമനിര്‍ദേശ പത്രികാ സമര്‍പണം 16നാണ്.
Story Highlights : K Sudhakarn on rajya sabha seat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here