ഏലക്കല്ല് മലയിൽ നിന്ന് രണ്ട് യുവാക്കൾ കാൽ വഴുതി വീണു; ഒരു മരണം
മലപ്പുറം എടവണ്ണ കൊളപ്പാടിനടുത്ത ഏലക്കല്ല് മലയിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ ഒരു മരണം. രണ്ട് യുവാക്കൾ കാൽ വഴുതി മലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
പൊലീസും ഫയർഫോഴ്സും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ നഷ്ടമായി.
Read Also : എംഎൽഎ ഹോസ്റ്റൽ മുറിയിൽ കാൽ വഴുതി ഷാനിമോൾ ഉസ്മാന് പരുക്ക്
മലപ്പുറം ചട്ടിപറമ്പ് സ്വദേശി റഹ്മാനാണ് മരിച്ചത്. 19 വയസായിരുന്നു. പരുക്ക് പറ്റിയ നിലമ്പൂർ ചക്കാലക്കുത്ത് സ്വദേശി അക്ഷയെ എടവണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Story Highlights : malappuram edavanna death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here