തെരഞ്ഞെടുപ്പിൽ മത്സരിക്കും : ലിയാൻഡർ പേസ്

തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ടെന്നീസ് താരം ലിയാൻഡർ പേസ്. അന്തിമതീരുമാനം മമതാ ബാനർജിയുടേതാണെന്നും താരം വ്യക്തമാക്കി. അടുത്ത വർഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ലിയാണ്ടർ പേസ് ഇക്കാര്യം വ്യക്തമാക്കിയത്. ( leander paes may contest in election )
കഴിഞ്ഞ ദിവസമാണ് മമതാ ബാനർജിയുടെ സാന്നിധ്യത്തിൽ ലിയാണ്ടർ പേസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. നടി നഫീസ അലിക്കു പിന്നാലെയാണ് ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസും തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പാർട്ടി അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ സാന്നിധ്യത്തിൽ ഗോവയിൽ വച്ചായിരുന്നു പേസിന്റെ പാർട്ടി പ്രവേശനം.
”ലിയാണ്ടർ പേസ് പാർട്ടിയിൽ ചേർന്നതിൽ സന്തോഷമുണ്ട്. ഞാൻ വളരെയധികം സന്തോഷത്തിലാണ്. അവൻ എന്റെ ഇളയ സഹോദരനാണ്. സ്‌പോർട്‌സ്,യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കാലം തൊട്ടേ പേസിനെ അറിയാം. അന്ന് അദ്ദേഹം വളരെ ചെറുപ്പമായിരുന്നു” മമത പറഞ്ഞു.
Read Also : മമതാ ബാനര്‍ജി അടുത്ത മാസം വീണ്ടും ഡല്‍ഹിയിലേക്ക്; പ്രതിപക്ഷ സഖ്യം ലക്ഷ്യം
പശ്ചിമബംഗാളുകാരനായ പേസ് എട്ട് തവണ ഡബിൾസ് ഗ്രാൻഡ്സ്ലാമും 10 തവണ മിക്സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേൽരത്ന, അർജ്ജുന, പത്മശ്രീ, പത്മഭൂഷൻ തുടങ്ങിയ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
Story Highlights : leander paes may contest in election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here