പരിഹാസവും ഭീഷണിയും തകർത്ത ജീവിതത്തിന് വിട; “മൗഗ്ലി” ഇനി സ്‌കൂളിലേക്ക്….

സാൻസിമാൻ എല്ലിയെ ഓർമയില്ലേ? ഒരുപക്ഷെ ഇങ്ങനെ പറഞ്ഞാൽ മനസിലാകാൻ സാധ്യതയില്ല. കുറച്ചുനാൾ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായ മൗഗ്ലിയെ അറിയില്ലേ. ആ ഇരുപത്തിരണ്ടുകാരനാണ് ഇന്നത്തെ നമ്മുടെ താരം. മൗഗ്ലിയെന്ന വിശേഷണത്തോടെ വൈറലായപ്പോൾ തന്നെ വിശ്വസിക്കാൻ പ്രയാസമുള്ള മൗഗ്ലിയുടെ അത്ഭുതകരമായ കഥയാണ് നമ്മൾ കേട്ടത്. എന്നാൽ പുതിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് സാൻസിമാൻ എല്ലി. റുവാണ്ടയിലാണ് എല്ലി താമസിക്കുന്നത്. ഇതുവരെ സ്കൂളിൽ പോകാത്ത എല്ലി സ്കൂളിൽ പോകാൻ തയ്യാറെടുക്കുകയാണ്.
തല വളരെ ചെറുതായിരിക്കുന്ന മൈക്രോസെഫാലി എന്ന അപൂർവ രോഗമാണ് എല്ലിയുടെ ജീവിതം തകർത്തത്. രോഗം കാരണം കേൾവിയും സംസാരശേഷിയും നഷ്ടപെട്ട് കുഞ്ഞിലെ ആരോടും ഇടപഴകാതെ ഒട്ടപെട്ടാണ് ജീവിച്ചത്. ആരും എല്ലിയെ പരിഗണിച്ചില്ല എന്ന് പറയുന്നതാവും ശരി. നാട്ടുകാരുടെയും ബന്ധുക്കളുടെയും കളിയാക്കലും ഭീഷണിയും കാരണം കാട്ടിലായിരുന്നു ജീവിച്ചിരുന്നത്. അസ്വാഭാവിക തലയുമായ ജനിച്ച എല്ലിയോട് അതിക്രൂരമായണ് എല്ലാരും പെരുമാറിയതെന്നാണ് അമ്മ പറയുന്നത്. അതോടെയാണ് ഗ്രാമത്തിനടുത്തുള്ള കാട്ടിൽ എല്ലിയുടെ ജീവിതം അകപ്പെട്ടത്.

1999 ലാണ് എല്ലി ജനിക്കുന്നത്. ജനിച്ച അഞ്ച് കുട്ടികളും മരിച്ചുപോയ എല്ലിയുടെ അമ്മയ്ക്ക്, മക്കളെന്ന എല്ല പ്രതീക്ഷയും അസ്തമിച്ച സമയത്താണ് ഇവൻ ജനിക്കുന്നത്. തലയും മുഖഭാവങ്ങളും അസ്വാഭാവികമായതിനാൽ എല്ലിയെയും അമ്മയേയും നാട്ടുകാർ ഓടിക്കുകയും പേടിപ്പിക്കുകയും ചെയ്യുമായിരുന്നു. വർഷങ്ങളോളം എല്ലിയുടെയും ആരുടേയും പരിഗണന ലഭിക്കാതെ കടന്നുപോയി. പിന്നീട് എല്ലിയുടെ ജീവിതം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. അതോടെ എല്ലാവരിലേക്കും ഈ വാർത്ത എത്തുകയും എല്ലിയെ സഹായിക്കാൻ ഒരു ക്രൗഡ് ഫണ്ടിങ് ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ സമാഹരിച്ച പണത്തിലൂടെയാണ് എല്ലി സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നത്. റുവാണ്ടയിലെ ഗിസെനിയിലെ ഉബുംവെ കമ്മ്യൂണിറ്റി സെന്ററിലെ പ്രത്യേക സ്കൂളിലാണ് എല്ലി പഠിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഷൂസും കോട്ടുമിട്ട എല്ലിയുടെ ഫോട്ടോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്തുതന്നെയാണെങ്കിലും ഈ സഹായത്തിന് നന്ദി പറയുകയാണ് എല്ലിയുടെ അമ്മ. സോഷ്യൽ മീഡിയയിലും നിരവധി കമന്റുകളും ലൈക്കുകളുമാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here