Advertisement

ടി20 ലോകകപ്പ്: ബംഗ്ലാദേശിന് തിരിച്ചടി; ഷാക്കിബ് അൽ ഹസന് പരുക്ക്

November 1, 2021
1 minute Read

ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് തിരിച്ചടി. ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് പരുക്ക്,ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും.സെമി പ്രതീക്ഷകൾ അസ്തമിച്ച ടീമാണ് ബംഗ്ലാദേശ്. കളിച്ച മൂന്ന് മത്സരങ്ങളിലും അവർ തോറ്റു. രണ്ട് മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും ഷക്കീബിന് പകരക്കാരനെ സ്‌ക്വാഡിലെടുക്കാൻ ബംഗ്ലാദേശ് താല്പര്യപ്പെടുന്നില്ലെന്നാണ് സൂചനകൾ.

നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അവരുടെ അടുത്ത മത്സരം. എന്നാൽ ശേഷിക്കുന്ന രണ്ട് മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയെ കൂടാതെ ഓസ്‌ട്രേലിയക്കെതിരേയും ബംഗ്ലാദേശിന് മത്സരമുണ്ട്. അവരുടെ സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാവില്ല.

Read Also : ടി20 ലോകകപ്പ്: ഇന്ന് ശ്രദ്ധേയ മത്സരം, സെമിഫൈനൽ ഉറപ്പിക്കാൻ ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടും

വിൻഡീസിനെതിരായ മത്സരത്തിന് പേശിവലിവ് അനുഭവപ്പെട്ടിരുന്നു. ഫീൽഡ് ചെയ്യുന്നതിനിടെ യായിരുന്നു ഷക്കീബിന് പരുക്കേറ്റത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പരുക്കിൽ നിന്ന് മോചിതനാവാൻ താരത്തിന് വിശ്രമം വേണ്ടി വരുമെന്ന് വ്യക്തമായത്. എന്നാൽ പരുക്കിന്റെ വ്യാപ്തി കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാക്കൂ. കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നത്.

Story Highlights : t20-world-cup-shakib-al-hasan-will-miss-last-matches-of-bangladesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top