ദത്ത് വിവാദം; അനുപമയുടെ അമ്മ അടക്കമുള്ള അഞ്ച് പ്രതികൾക്ക് മുൻകൂർ ജാമ്യം

പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ അനുപമയുടെ അമ്മ സ്മിതയടക്കം അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്യേണ്ടി വന്നാല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ഉത്തരവിട്ടു. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത, അച്ഛന്റെ സുഹൃത്തുക്കള്‍ അടക്കമുള്ള ആറ് പ്രതികളാണ് കോടതിയെ സമീപിച്ചത്. അതേസമയം അനുപമയുടെ അച്ഛൻറെ ജാമ്യ ഹർജി കോടതി പരിഗണിച്ചില്ല.
പ്രതികൾക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തിരുന്നു. പ്രതിപ്പട്ടികയിലുള്ളവര്‍ സ്വാധീനമുള്ളവരാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ഇതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരുന്നു.
Read Also : ദത്ത് വിവാദം; കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ എന്ന് കണ്ടെത്താൻ നിർദേശിച്ച് കോടതി
അനുപമയെ പ്രതികൾ അനധികൃതമായി തടഞ്ഞ് വച്ചിട്ടില്ലെന്നും ശാരീരികമായോ മാനസികമായോ,അനുപമയ്‌ക്ക് ഒരു ഉപദ്രവുംപ്രതികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു. അനുപമ കുഞ്ഞിനെ സ്വമേധയാ മാതാപിതാക്കൾക്ക് താൽകാലികമായി സംരക്ഷിക്കാം നൽകിയതാണെന്നും അനുപമ തന്നെ കുടുംബ കോടതയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞിട്ടുണ്ട് .അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നാണ് പ്രതികൾ കോടതിയിൽ വാദിച്ചത്.
Story Highlights : Adoption controversry-Defendants granted anticipatory bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here