ബിജെപി കോർകമ്മറ്റി യോഗം ബഹിഷ്കരിച്ച് നേതാക്കൾ; പികെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും പങ്കെടുക്കില്ല

ബിജെപി കോർകമ്മറ്റി യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ വിട്ടു നിൽക്കുന്നു. ബിജെപി സംസ്ഥാന നേതൃത്വം പുന:സംഘടിപ്പിച്ചതിന് പിന്നാലെ പാർട്ടി നേതാക്കൾക്കിടയിൽ തന്നെ അതൃപ്തി പരസ്യമാവുകയാണ്. അതിനിടെയാണ് കോർകമ്മിറ്റി യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നത്.
പികെ കൃഷ്ണദാസ്, എഎൻ രാധാകൃഷ്ണൻ, എംടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരാണ് ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷിന്റെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ കേരള പ്രഭാരി സിപി രാധാകൃഷ്ണനും പങ്കെടുക്കും.
Read Also : കെ സുധാകരൻ നുണ പറഞ്ഞു, പ്രവർത്തകരുടെ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകി; ജോജുവിന് പിന്തുണയുമായി എ എ റഹീം
നേരത്തെ ബിജെപിയുടെ ചാനൽ ചർച്ചാ പാനലിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും സംസ്ഥാന നേതാക്കൾ പുറത്തുപോയിരുന്നു. പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ, എം എസ് കുമാർ എന്നിവരാണ് ഗ്രൂപ്പിൽ നിന്ന് സ്വയം പുറത്തുപോയത്. തുടർന്ന് അച്ചടക്ക ലംഘനത്തിന് കടുത്ത നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടിയും വന്നു.പിന്നാലെയാണ് കോർകമ്മിറ്റി യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ അടിസ്ഥാനത്തിൽ ശുദ്ധീകരണ പ്രക്രിയയിലാണ് ബിജെപി.
Read Also : ജോജു വിഷയം നിയമസഭയിൽ: എങ്ങനെ സമരം നടത്തണമെന്ന് തങ്ങളെ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ്
ഈ സാഹചര്യം മുൻനിർത്തി പാർട്ടിയെ ശക്തിപ്പെടുത്താനും പ്രവർത്തനം മെച്ചപ്പെടുത്താനും താഴെ തട്ടിൽ സമഗ്രമായ അഴിച്ചു പണി വേണമെന്നും നിയോജക മണ്ഡലം കമ്മറ്റികൾ വിഭജിക്കണം എന്നുമാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. ഇതിന് കേന്ദ്രനേതൃത്വം അംഗീകാരം നൽകിയിട്ടുണ്ട്.പ്രഭാരി മാർ, ബൂത്ത് തല ഇൻ ചാർജുമാർ എന്നിവർക്കും മാറ്റം വരുത്തിയേക്കും.
Story Highlights : bjp-leaders-boycott-bjp-committee-meeting-including-sobha-surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here