ജോജുവിന് സംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്ഐ; കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ദീപ്‌തി മേരി വർഗീസ്

ജോജു വിഷയത്തിൽ പൊലീസിന്റേത് ഏകപക്ഷീയമായ സമീപനമാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജോജുവിനെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ്. ചീത്ത പറഞ്ഞുകൊണ്ടാണ് ജോജു ജോർജ് പ്രവർത്തകർക്കടുത്തേക്ക് വന്നതെന്ന് ഷിയാസ് ആരോപിച്ചു.
മാന്യതയുടെ ഒരു സ്വരംപോലും ഈ സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു കലാകാരന് ഇല്ല. സ്ത്രീകൾക്ക് കേൾക്കാൻ കൊള്ളാല്ലാത്ത ചീത്ത വിളികളാണ് ജോജു നടത്തിയത്. സ്ത്രീകളെ തള്ളുകയും ചെയ്തു. സ്ത്രീകൾ കൊടുത്ത പരാതിയിൽ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
Read Also : കെ സുധാകരൻ നുണ പറഞ്ഞു, പ്രവർത്തകരുടെ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകി; ജോജുവിന് പിന്തുണയുമായി എ എ റഹീം
അതേസമയം, കൊച്ചിയിൽ ജോജു ജോർജ്ജിനെ വഴിയിൽ തടഞ്ഞ വിവാദത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. മാളയിൽ കാല് കുത്തിക്കില്ലെന്ന യൂത്ത് കോൺഗ്രസ് വാദം ഫാസിസ്റ്റ് സമീപനമാണ്. ജോജുവിന് എല്ലാവിധ സംരക്ഷണവും ഡിവൈഎഫ്ഐ നൽകും. യൂത്ത് കോൺഗ്രസിൽ നിന്നും ഇത്തരമൊരു പ്രതികരണമല്ല വരേണ്ടതെന്നും, പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് 24നോട് പറഞ്ഞു.
Story Highlights : dyfi-will-protect-joju-george-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here