Advertisement

ഇന്‍ഡേന്‍ കമ്പോസിറ്റ് എല്‍പിജി സിലിണ്ടര്‍ അവതരിപ്പിച്ചു

November 2, 2021
1 minute Read

ഇന്‍ഡേന്‍ കമ്പോസിറ്റ് എല്‍പിജി സിലിണ്ടര്‍ സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ വിപണിയിലിറക്കി. തുടക്കത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് കമ്പോസിറ്റ് സിലിണ്ടര്‍ ലഭിക്കുക. തുടര്‍ന്ന് കൊച്ചിയിലും കോഴിക്കോടും ലഭ്യമാക്കും. ക്രമേണ സംസ്ഥാനത്തൊട്ടാകെ കമ്പോസിറ്റ് സിലിണ്ടര്‍ ലഭിക്കും.

ഹൈ-ഡെന്‍സിറ്റി പോളിത്തിലിന്‍ ഉപയോഗിച്ചാണ് കമ്പോസിറ്റ് സിലിണ്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫൈബര്‍ ഗ്ലാസിന്റെ കവചവും ഉണ്ട്. പുറമേ എച്ച്ഡിപിഇ ഔട്ടര്‍ ജാക്കറ്റും. 5 കിലോ, 10 കിലോ തൂക്കം ഉള്ള രണ്ടു വേരിയന്റുകളില്‍ കമ്പോസിറ്റ് സിലിണ്ടര്‍ ലഭിക്കും. ഇപ്പോള്‍ ഉപയോഗത്തിലുള്ള പരമ്പരാഗത സിലിണ്ടറുകളെ അപേക്ഷിച്ച് നിരവധി ഗുണങ്ങള്‍ പുതിയ സിലിണ്ടറിനുണ്ട്.

പരമ്പരാഗത സിലിണ്ടറുകളെ അപേക്ഷിച്ച് കമ്പോസിറ്റ് സിലിണ്ടറിന് ഭാരം കുറവായതിനാല്‍ കൈകാര്യം ചെയ്യാന്‍ സൗകര്യപ്രദമാണ്. കമ്പോസിറ്റ് സിലിണ്ടര്‍ സുതാര്യമായതിനാല്‍, സിലിണ്ടറിനുള്ളിലെ എല്‍പിജിയുടെ അളവ് ഉപഭോക്താവിന് കാണാന്‍ കഴിയും. റീഫില്ലിന് ഇത് സഹായകമാണ്.

പുതിയ സിലിണ്ടറിന് തുരുമ്പെടുക്കുകയില്ലെന്ന പ്രത്യേകതയും ഉണ്ട്. സുരക്ഷയാണ് മറ്റൊരു ഉറപ്പ്. ഇതിനെല്ലാം പുറമേ ആധുനിക അടുക്കളയ്ക്കും വീടുകള്‍ക്കും അലങ്കാരം കൂടിയാണ് പുതിയ കമ്പോസിറ്റ് എല്‍പിജി സിലിണ്ടര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top