Advertisement

പി.ജി.വേലായുധൻ നായർ ഓർമ്മയായിട്ട് ഇന്ന് ആറ് വർഷം; പി.ജി അനുസ്മരണ സമ്മേളനം ഇന്ന്

November 2, 2021
4 minutes Read
Pg velayudhan nair death anniversary

സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കേരകർഷകസംഘം ജനറൽ സെക്രട്ടറിയും ആയിരുന്ന പി.ജി.വേലായുധൻ നായർ ഓർമ്മയായിട്ട് ഇന്ന് ആറ് വർഷം. രാഷ്ട്രീയപ്രവർത്തനം കർഷകരുടെ ഉയർച്ചയ്ക്കായി വഴിതിരിച്ചു വിട്ട നേതാവാണ് പി.ജി.വേലായുധൻ നായർ. ( Pg velayudhan nair death anniversary )

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ പി ജി നൽകിയ സംഭാവനകൾ ഓർക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2.15 ന് നടക്കും. പി ജി സുകുമാരൻ നായരാണ് ആമുഖ പ്രഭാഷണം. സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലാണ് ഉദ്ഘാടനം. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയാണ് അധ്യക്ഷൻ.

സിപിഐഎം നേതാവ് പിരപ്പൻകോട് മുരളി, പട്ടാമ്പി മുൻ എംഎൽഎ മുഹമ്മദ് മൊഹ്‌സിൻ, ചലച്ചിത്രതാരം പ്രേംകുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. വിപ്ലവ ഗായിക പി.കെ.മേദിനിയും യോഗത്തിൽ പങ്കെടുക്കും. പി.ജി. ഫാമിലി ട്രസ്റ്റിന്റെ പ്രതിമാസ ഓൺലൈൻ പ്രഭാഷണ പരമ്പര ഉത്ഘാടനം ശ്രീ.കെ.ആർ.ഗോപീകൃഷ്ണൻ ട്വന്റിഫോർ ന്യൂസ് ചാനൽ എക്‌സിക്യൂട്ടീവ് എഡിറ്റർ നടത്തും.

Read Also : കർഷകരെ ഒരൊറ്റക്കുടക്കീഴിൽ അണിനിരത്തിയ പി.ജി വേലായുധൻ നായർ; വേർപാടിന്റെ അഞ്ച് വർഷങ്ങൾ

തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നിട്ടും കേര കർഷക സംഘത്തിന്റെ വേദികൾ നിഷ്പക്ഷമാക്കാൻ കഴിഞ്ഞ നേതാവാണ് പിജി വേലായുധൻ നായർ. എ.കെ ആന്റണി, പി.കെ.വി , മുല്ലപ്പള്ളി രാമചന്ദ്രൻ, സി.കെ ചന്ദ്രപ്പൻ, വി.കെ രാജൻ, എം.എം ഹസ്സൻ, തലേക്കുന്നിൽ ബഷീർ, പി.ജെ കുര്യൻ, പി.സി ചാക്കോ , കെ.ശങ്കര നാരായണൻ, വക്കം പുരുഷോത്തമൻ, കൊടിക്കുന്നിൽ സുരേഷ് , പാലോട് രവി , പിരപ്പൻകോട് മുരളി, അഡ്വ. ജെ ആർ പത്മകുമാർ തുടങ്ങിയ വിവിധകക്ഷി നേതാക്കളെയാകെ കേരകർഷക സംഘത്തിന്റെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുപ്പിച്ചു.

തന്റെ 80ാ-ാം വയസിൽ കഴിഞ്ഞകാല സമരചരിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പി ജി രചിച്ച ‘എന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകം പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 നവംബർ 2 ന് അദ്ദേഹം അന്തരിച്ചു.

അനുസ്മരണ യോഗത്തിൽ സൂം വഴി പങ്കെടുക്കാം.

Join Zoom Meeting
https://us02web.zoom.us/j/87268798941?pwd=WGJDMHZIMmw2VjAwc3orWmFMamZPdz09

Meeting ID: 872 6879 8941
Passcode: 026610

Story Highlights : Pg velayudhan nair death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top