കെഎസ്ആർടിസി ശമ്പള പരിഷ്കരണം; മന്ത്രിതല ചർച്ച പരാജയം: പണിമുടക്കിൽ മാറ്റമില്ല

കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് മന്ത്രി തലത്തിൽ നടത്തിയ ചർച്ച പരാജയം. ചർച്ച പരാജയപ്പെട്ടത്തോടെ തൊഴിലാളി സംഘടനകളുടെ പണിമുടക്കിൽ മാറ്റമില്ല. വെള്ളിയും ശനിയുമാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നാണ് തൊഴിലാളി സംഘടനകൾ നൽകുന്ന സൂചന.
ശമ്പള പരിഷ്ക്കരണം നടപ്പാക്കാൻ ധനമന്ത്രിയുമായി വീണ്ടും കൂടിയാലോചനകൾ വേണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അഭിപ്രയപ്പെട്ടു. ആവശ്യങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു. ശമ്പള പരിഷ്കരണം വൈകുന്നതിൽ ജീവനക്കാർക്കിടയിൽ വലിയ തരത്തിൽ അമർഷവും പ്രതിഷേധവും ഉയർന്ന് വന്നിരിക്കുകയാണ്.
Read Also: കെഎസ്ആർടിസി ശമ്പള പരിഷ്കരണം; സിഎംഡിയുമായി തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ച പരാജയം
Story Highlights : KSRTC pay revision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here