സയ്യിദ് മുഷ്താഖ് അലി ട്രോഫി നാളെ മുതൽ; കേരളത്തിന്റെ ആദ്യ മത്സരം രാജസ്ഥാനെതിരെ

സയ്യിദ് മുഷ്താഖ് അലി ട്രോഫി നാളെ മുതൽ ആരംഭിക്കും. ഗുജറാത്തിനെതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം. എലീറ്റ് ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരം നാളെ ഉച്ചക്ക് 12 മണിക്ക് ഡൽഹിയിൽ ആരംഭിക്കും. ബീഹാർ, റെയിൽവേയ്സ്, അസം, മധ്യപ്രദേശ് എന്നീ ടീമുകൾക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിൻ്റെ മറ്റ് മത്സരങ്ങൾ. (mushtaq ali kerala gujarat)
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ആണ് കേരള ടീമിനെ നയിക്കുക. സച്ചിൻ ബേബി ഉപനായകനാവും. റോബിൻ ഉത്തപ്പ, ജലജ് സക്സേന, മുഹമ്മദ് അസ്‌ഹറുദ്ദീൻ, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസിൽ തമ്പി എന്നീ ഐപിഎൽ താരങ്ങളടക്കം മികച്ച ടീമിനെയാണ് കെസിഎ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെയെത്തിയ ശ്രീശാന്തിന് ഇടം ലഭിച്ചില്ല.
കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, റോബിൻ ഉത്തപ്പ, ജലജ് സക്സേന, മുഹമ്മദ് അസ്‌ഹറുദ്ദീൻ, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസിൽ തമ്പി, സിജോമോൻ ജോസഫ്, വത്സൽ ഗോവിന്ദ്, മിഥുൻ പികെ, മിഥുൻ എസ്, രോഹൻ എസ് കുന്നുമ്മൽ, റോജിത് ഗണേഷ്, ഷറഫുദ്ദീൻ, വിശ്വേശ്വർ സുരേഷ്, മനു കൃഷ്ണൻ, അഖിൽ എംഎസ്, വൈശാഖ് ചന്ദ്രൻ, അബ്ദുൽ ബാസിത്ത്.
റിസർവ് ടീം അംഗങ്ങൾ: കൃഷ്ണ പ്രസാദ്, അക്ഷയ് കെസി, ആനന്ദ് ജോസഫ്
രാജസ്ഥാൻ റോയൽസിൻ്റെ യുവതാരം റിയൻ പരഗ് ആണ് അസം ക്യാപ്റ്റൻ. മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യ ബറോഡയെ നയിക്കും. സൺറൈസേഴ്സ് ഹൈദരാബാദ് താരം മനീഷ് പാണ്ഡെയാണ് കർണാടകയുടെ ക്യാപ്റ്റൻ. ഐപിഎൽ താരങ്ങളായ മായങ്ക് അഗർവാൾ, ദേവ്ദത്ത് പടിക്കൽ, കൃഷ്ണപ്പ ഗൗതം, ശ്രേയാസ് ഗോപാൽ, ജഗദീശ സുചിത്, പ്രസിദ്ധ് കൃഷ്ണ എന്നിവരൊക്കെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുംബൈ ടീമിനെ അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. പൃഥ്വി ഷാ ആണ് വൈസ് ക്യാപ്റ്റൻ. ഐപിഎലിൽ കളിക്കുന്ന ശിവം ദുബെ, യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, ആദിത്യ താരെ എന്നിവരൊക്കെ ടീമിലുണ്ട്. തമിഴ്നാട് ടീമിനെ സൺറൈസേഴ്സ് ഹൈദരാബാദ് ഓൾറൗണ്ടർ വിജയ് ശങ്കർ നയിക്കും. കൊവിഡ് ബാധയെ തുടർന്ന് ഐപിഎൽ രണ്ടാം പാദം നഷ്ടമായ ടി നടരാജൻ, പഞ്ചാബ് കിംഗ്സ് താരം ഷാരൂഖ് ഖാൻ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മലയാളി താരം സന്ദീപ് വാര്യർ എന്നിവരും ടീമിലുണ്ട്.
Story Highlights : syed mushtaq ali trophy kerala gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here