വളർത്തുനായകളുടെ വസ്ത്രത്തിനായി ചെലവിടുന്നത് ഏഴ് ലക്ഷം; ഉള്ളത് നാന്നൂറിലധികം വസ്ത്രങ്ങളും ആക്സസറികളും…

നമുക്ക് അത്രമേൽ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ പൊന്നോമനകളെ പോലെയാണ് നമ്മൾ നോക്കിവളർത്താറ്. അവർക്ക് ഇഷ്ടമുള്ളത് കൊടുത്തും അവരുടെ കാര്യങ്ങൾ ശ്രദ്ധിച്ചും നമ്മുടെ വീട്ടിലെ ഒരാളായി തന്നെ അവരെ വളർത്തും. അങ്ങനെ തന്റെ വളർത്തുനായയ്ക്ക് വസ്ത്രം വാങ്ങിക്കൊടുത്ത് ശ്രദ്ധേയയായിരിക്കുകയാണ് ഒരു യുവതി. പേര് ലോറൻ നൈറ്റ് എന്നാണ്. ഇംഗ്ലണ്ടിലെ കെന്റിനടുത്തുള്ള ആഷ്‌ഫോർഡ് സ്വദേശിനി ലോറൻ ഒരു മോഡലാണ്. വളർത്തുനായകളുമൊത്തുള്ള ലോറന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.
രണ്ട് പോമറേനിയൻ നായകളാണ് ലോറനുള്ളത്. അവരുടെ വസ്ത്രങ്ങൾക്കായി ഏഴു ലക്ഷം രൂപയിലേറെയാണ് അവർ ചെലവിട്ടിരിക്കുന്നത്. ലോറയുടെ ആരാധകരും സോഷ്യൽമീഡിയയും ഇതുകേട്ട് ഞെട്ടിയിരിക്കുകയാണ്. തന്റെ രണ്ടും അഞ്ചും വയസുള്ള പെറ്റിനായി ഏകദേശം 7000 പൗണ്ട് അതായത് 7.25 ലക്ഷം രൂപയാണ് വസ്ത്രങ്ങൾക്ക് മാത്രമായി ലോറൻ ചെലവിട്ടിരിക്കുന്നത്. മിമി, മിലോ എന്നാണ് ഇവരെ വിളിക്കുന്നത്. പ്രൊഫഷൻ മോഡലിംഗ് ആണെങ്കിലും പെറ്റ് ബോട്ടിക്, റോ ആൻഡ് ഫ്രണ്ട്സ് എന്നീ വസ്ത്രശാലകളുടെ ഉടമക കൂടിയാണ് ലോറൻ. ഒരു ലക്ഷത്തിലധികം യൂറോ ചെലവിട്ടാണ് ലോറൻ ഇവയെ സ്വന്തമാക്കിയത്.
മിമിയ്ക്കും മിലോയ്ക്കുമായി സ്വന്തമായി വാർഡ്രോബ് വരെ ഉണ്ട്. ലോറൻ നൈറ്റ് തന്നെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. അവരെ സ്റ്റൈലായി അണിയിച്ചൊരുക്കി അവർക്കൊപ്പം ചിത്രങ്ങൾ പങ്കുവെക്കുകയാണ് ലോറന് ഏറെ പ്രിയപ്പെട്ട കാര്യം. മാത്രവുമല്ല സ്വന്തമായ പെറ്റ് ഷോപ് തുടങ്ങിയപ്പോൾ തനിയ്‌ക്കൊപ്പം അവരെയും നൈറ്റ് മോഡലാക്കി. അവർക്ക് വസ്ത്രങ്ങൾ മാത്രമല്ല, അതിനനുയോജ്യമായ ആക്സസറികളും വാങ്ങിയിട്ടുണ്ട്. ഇവർക്കും അണിഞ്ഞൊരുങ്ങാൻ ഇഷ്ടമാണെന്നാണ് നൈറ്റ് പറയുന്നത്. സീസണുകൾ അനുസരിച്ച് കാലാവസ്ഥയ്ക്ക് അനുയോജ്യമായാണ് ഇവരുടെ വസ്ത്ര ധാരണ. മഴക്കാലത്ത് ധരിക്കാൻ ഇവർക്ക് പ്രേത്യേകം റെയിൻകോട്ടുകളും ഉണ്ട്. നാന്നൂറിലധികം വസ്ത്രങ്ങളാണ് ഇരുവർക്കുമായി ഉള്ളത്.
ലോറൻ നൈറ്റിനും മിമിയ്ക്കും മിലോയ്ക്കും നിരവധി ആരാധകരാണ് ഇപ്പോൾ ഉള്ളത്. ഇൻസ്റ്റാൻഗ്രാമിലും മറ്റുമായി നിരവധി പേർ ഇവരെ ഫോളോ ചെയ്യുന്നുണ്ട്. ഇവർക്കായി ഇത്ര പണം ചെലവഴിക്കാൻ ഇഷ്ടപെടുന്നില്ലെങ്കിലും ഇവരെ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ടെന്നും ഇവരുടെ ജനപ്രീതി കൊണ്ടാണ് ഇവരുടെ വസ്ത്രധാരണ രീതി പ്രൊമോട്ട് ചെയ്യുന്നതെന്നും ലോറൻ പറയുന്നു. അണിഞ്ഞൊരുങ്ങി ലോറന്റെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഇവരെ കാണാൻ ഒരു ഭംഗി തന്നെയാണെന്നാണ് ആരാധകരും പറയുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here