Advertisement

കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധന വില കുറച്ച് സംസ്ഥാനങ്ങൾ

November 4, 2021
1 minute Read

പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധന വില കുറച്ച് സംസ്ഥാനങ്ങൾ. അരുണാചാൽപ്രദേശിൽ ഇന്ധന വില കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പേമ ഖണ്ടു അറിയിച്ചു. പെട്രോളിന് 10.20പൈസയും ഡീസലിന് 15.22രൂപയും കുറയും. പെട്രോളിനും ഡീസലിനും മൂല്യവർധിത നികുതി 4% കുറയ്ക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.

പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി ഉത്തർപ്രദേശും ഹരിയാനയും അറിയിച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ,മിസ്സോറം സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു.

Read Also: ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്ന്; കെട്ടുകഥകൾ നിറഞ്ഞ നഗരത്തിന്റെ കഥ…

ബിഹാറിൽ പെട്രോളിന് 3 രൂപ 20 പൈസയും ഡീസലിന് 3രൂപ 90 പൈസയുമാണ് കുറച്ചത്. ഉത്തരാഖണ്ഡിൽ പെട്രോളിന് വാറ്റിൽ നിന്ന് രണ്ട് രൂപയുടെ കുറവ് വരുത്തി. മൂന്ന് രൂപ വീതം കുറയ്ക്കുകയാണെന്ന് ഒഡീഷ സർക്കാരും വ്യക്തമാക്കി.

മൂല്യ വർധിത നികുതി കുറക്കാൻ തയ്യാറായ ആദ്യ എൻഡിഎ ഇതര സംസ്ഥാനമാണ് ഒഡീഷ. എന്നാൽ കേന്ദ്രസർക്കാർ ഇളവിന് ആനുപാതികമായ കുറവ് സംസ്ഥാനത്തെ വാറ്റിലുമുണ്ടാകുമെന്ന കേരളത്തിൻറെ അതേ നിലപാടാണ് രാജസ്ഥാൻ സ്വീകരിച്ചിരിക്കുന്നത്.

Story Highlights : petrol-diesel-price-cut-more-states-reduces-vat-kerala-rajasthan-defers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top