Advertisement

ദത്ത് വിവാദം; റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് വീണ്ടും വനിതാ കമ്മിഷന്റെ കത്ത്

November 5, 2021
1 minute Read

അമ്മ അറിയാത കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വീണ്ടും കത്ത് നൽകി വനിതാ കമ്മിഷൻ. പൊലീസ്, ശിശുക്ഷേമ സമിതി, വനിതാ ശിശു വികസന വകുപ്പ് എന്നിവർക്കാണ് കത്ത് നൽകിയത്. വിശദമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കേസ് പരിഗണിച്ച ഇന്ന് റിപ്പോർട്ട് ഹാജാരാക്കത്തത് കണക്കിലെടുത്താണ് വീണ്ടും റിപ്പോർട്ട് തേടിയത്.

ഇതിനിടെ പരാതിക്കാരിയായ അനുപമയുടെ വിദ്യാഭ്യാസ, തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ വനിതാ കമ്മിഷൻ എതിര്‍കക്ഷികള്‍ക്ക് നിർദേശം നല്‍കി. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി രേഖകൾ കമ്മിഷൻ ആസ്ഥാനത്ത് ഹാജരാക്കണമെന്നാണ് എതിർകക്ഷിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രന് നൽകിയിരിക്കുന്ന നിർദേശം.

Read Also : ദത്ത് വിവാദം; അനുപമയുടെ അമ്മ അടക്കമുള്ള അഞ്ച് പ്രതികൾക്ക് മുൻ‌കൂർ ജാമ്യം

അതേസമയം കേസിൽ അനുപമയുടെ മൊഴി രേഖപ്പെടുത്തി. കോടതിയിൽ പരിഗണനയിലുള്ള വിഷയമായതിനാൽ ഹാജരാകാനാകില്ലെന്ന് എതി‍ർകക്ഷികൾ രേഖാമൂലം വനിതാ കമ്മിഷനെ അറിയിച്ചിരുന്നു.

Story Highlights : adoption controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top