വെട്ടുകാട് തിരുനാൾ: ക്രമീകരണങ്ങൾ വിലയിരുത്താൻ യോഗം ചേർന്നു

തിരുവനന്തപുരം വെട്ടുകാട് പള്ളി തിരുനാളിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ യോഗം ചേർന്നു. തിരുനാളിന് മുന്നോടിയായി റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിയ്ക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് യോഗം നിർദേശിച്ചു. കുടിവെള്ളത്തിനായി വലിയ ടാങ്ക് സ്ഥാപിക്കുന്നതിനും പ്രദേശത്തെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനും നടപടി സ്വീകരിയ്ക്കാൻ തിരുവനന്തപുരം കോർപ്പറേഷന് നിർദേശം നൽകി.
തിരുന്നാൾ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്താനും തീരുമാനമായി. കുർബാനയ്ക്ക് ഒരു സമയം 400 പേർക്ക് പങ്കെടുക്കാം. വഴിയോരക്കച്ചവടത്തിനും കടൽതീരത്തെ കച്ചവടത്തിനും വിലക്കുണ്ട്. ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി നിജയപ്പെടുത്തിയിട്ടുണ്ട്.
വിശ്വാസികളും വളണ്ടിയർമാരും നിർബന്ധമായും കൊവിഡ് വാക്‌സിൻ എടുത്തിരിക്കണം. പ്രദേശത്ത് മെഡിക്കൽ ടീമിന്റെ സാന്നിധ്യവും മെഡിക്കൽ ഹെൽപ്പ് ഡെസ്‌ക് സംവിധാനവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. നവംബർ 21 വരെയാണ് തിരുനാൾ ആഘോഷം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here