ഇതരമതസ്ഥയെ വിവാഹം ചെയ്തതിന് യുവാവിനെ മര്‍ദിച്ച സംഭവം; പെണ്‍കുട്ടിയുടെ സഹോദരന്‍ പിടിയില്‍

തിരുവനന്തപുരത്ത് ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഡാനിഷ് പിടിയില്‍. ഊട്ടിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പൊലീസ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ചാണ് സഹോദരീ ഭര്‍ത്താവിനെ ഡാനിഷും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മിഥുനാണ് മര്‍ദനമേറ്റത്. മിഥുനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
മിഥുനും ഭാര്യ ദീപ്തിയും ചിറയിന്‍കീഴ് സ്വദേശികളാണ്. 29-ാം തിയതിയായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെ നടന്ന വിവാഹത്തോട് ദീപ്തിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിഥുനെ ദീപ്തിയുടെ സഹോദരന്‍ വിളിച്ചുകൊണ്ട് പോകുന്നത്.
Read Also : തിരുവനന്തപുരത്ത് മിശ്രവിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിന് ക്രൂര മർദനം
തുടര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആദ്യം കൈകൊണ്ടും, പിന്നീട് വടി ഉപയോഗിച്ചും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ചിറയിന്‍കീഴ് പൊലീസ് കേസെടുക്കുകയായിരുന്നു
Story Highlights : young men beaten by wife’s brother- one arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here