Advertisement

തൃശൂരിൽ വീണ്ടും ആംബർഗ്രിസ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

November 6, 2021
0 minutes Read

തൃശൂരില്‍ വീണ്ടും ആംബർഗ്രിസ് പിടികൂടി. വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന ആംബർഗ്രിസ് സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി ആവശ്യക്കാരെന്ന വ്യാജേന താമസസ്ഥലത്തെത്തിയാണ് പൊലീസ് യുവാക്കളെ പിടികൂടിയത്. കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമാണ് ഇവരുടെ താമസം. ചാവക്കാട് സ്വദേശി റംഷീദ്, എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ് എന്നിവരാണ് പിടിയിലായത്. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി.

നേരത്തെയും ജില്ലയിൽ നിന്ന് ആംബർഗ്രിസ് പിടികൂടിയിരുന്നു. ചാവക്കാട് ചേറ്റുവയില്‍ നിന്നും വനം വിജിലന്‍സാണ് പിടികൂടിയത്. വിപണിയില്‍ 30 കോടി വിലമതിക്കുന്ന ആംബർഗ്രിസുമായി മൂന്നുപേരായിരുന്നു അന്ന് പിടിയിലായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top