സിപിഐഎം സംസ്ഥാന സമിതി യോഗം; കോടിയേരിയുടെ തിരിച്ചുവരവ് ചർച്ച ചെയ്യും

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളില്‍ ജി സുധാകരനെതിരായ നടപടി സിപിഐഎം സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യും. അമ്പലപ്പുഴയിലെ പ്രചാരണത്തിലെ വീഴ്ചകള്‍ അന്വേഷിച്ച എളമരം കരീമും കെ ജെ തോമസും അംഗങ്ങളായുള്ള കമ്മീഷന്‍റെ റിപ്പോര്‍ട്ട് സംസ്ഥാന സമിതിക്ക് മുന്നിലെത്തും.
കോടിയേരി ബാലകൃഷ്ണന്‍റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മടങ്ങിവരവും ചര്‍ച്ചയായേക്കും. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി എത്താന്‍ കോടിയേരിക്കുണ്ടായിരുന്ന ധാര്‍മിക തടസം നീങ്ങിയിരുന്നു.
കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിങ്ങും ചര്‍ച്ചയുമാണ് സംസ്ഥാന സമിതിയുടെ പ്രധാന അജന്‍ഡ. ജി സുധാകരനും പരാതി ഉന്നയിച്ച എച്ച് സലാമിനുമെതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. സംസ്ഥാനസമിതിക്ക് മുന്നോടിയായി സംസ്ഥാന സെക്രട്ടേറയറ്റും ചേരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here