ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; ഗുണനിലവാര സൂചിക 533ല്‍ എത്തി

രൂക്ഷമായ വായു മലിനീകരണത്തില്‍ ഡല്‍ഹി നഗരം. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 533ല്‍ എത്തി. ദീപാവലി ആഘോഷങ്ങള്‍ക്കുശേഷമാണ് സ്ഥിതി കൂടുതല്‍ മോശമായത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം നേരിട്ടു. മൂടല്‍ മഞ്ഞിന് സമാനമായ പുകമഞ്ഞാണ് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നത്.
നിലവിലെ സാഹചര്യം അടുത്ത രണ്ടുമാസം കൂടി സമാനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കുന്നു. എത്രയും വേഗം വായു മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഗുരുതരമായി ജനജീവിതത്തെ ബാധിക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.
ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ഡല്‍ഹിയില്‍ പലയിടത്തും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മറികടന്നാണ് പടക്കങ്ങള്‍ പൊട്ടിച്ചത്. കഴിഞ്ഞ നാല് ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാര സൂചിക ഉയര്‍ന്നുതന്നെയാണ്. ഡല്‍ഹിക്ക് അടുത്തുള്ള നഗരങ്ങളിലും സ്ഥിതി മോശമാണ്.
Story Highlights : delhi air pollution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here