രാജ്യത്ത് പുതിയ 10,929 കൊവിഡ് കേസുകള്‍; 392 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,929 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 392 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 4,60,265 ആയി. 3,43,44,683 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 29 ദിവസത്തിനിടെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 20,000ത്തില്‍ താഴെ തുടരുകയാണ്.
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 116.54 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുള്ളത്. സിക്കിം, ഗോവ, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, ആന്ധപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളാണ് രണ്ടാം ഡോസ് വാക്‌സിനേഷനില്‍ മുന്നില്‍ നില്‍ക്കുന്നവ. 1,07,92,19,546 കൊവിഡ് വാക്‌സിനുകളാണ് രാജ്യത്താകെ ഇതിനോടകം വിതരണം ചെയ്തിട്ടുള്ള്.
Read Also : ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; ഗുണനിലവാര സൂചിക 533ല്‍ എത്തി
രാജ്യത്തെ കൊവിഡ് ബാധിതരുടെ രോഗമുക്തി നിരക്ക് 98.23 ശതമാനമായി. 2020ലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ 12,509 പേരാണ് രോഗമുക്തി നേടിയത്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.27 ശതമാനമായി. 8,10,783 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Story Highlights : india covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here