രണ്ട് ദിവസത്തെ പണിമുടക്ക്; കെഎസ്ആർടിസിക്ക് നഷ്ടം 9.4കോടി രൂപ

സംസ്ഥാനത്തെ കഴിഞ്ഞ രണ്ട് ദിവസത്തെ പണിമുടക്കിൽ കെഎസ്ആർടിസിക്ക് നഷ്ടം 9.4കോടി രൂപ. ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌കരണ ചർച്ച തുടരുമെന്ന് മാനേജ്മെന്റ്. ഡയസ്‌നോണിന്റെ കാര്യത്തിൽ സർക്കാരിന്റെ തീരുമാനം നടപ്പിലാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്കിയ ആദ്യദിവസമായ ഇന്നലെ (വെള്ളി) മാത്രം കെഎസ്ആർടിസിക്കുണ്ടായ ഏകദേശ വരുമാന നഷ്ടം ഒന്നരക്കോടി രൂപ. 4,42,63,043 രൂപയാണ് നാലാം തീയതിയിലെ വരുമാനം. 3,307 സർവീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് അന്ന് ഓപ്പറേറ്റ് ചെയ്തത്. ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. ഒരു ദിവസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്കു വേണ്ടത് 2.8 കോടി രൂപയാണ്.
Read Also : 60000 രൂപ പ്രതിവർഷ സമ്പാദ്യത്തിൽ നിന്ന് നാല് ലക്ഷത്തിലേക്ക്; മാറ്റത്തിന്റെ വഴിയിൽ ലാഭം കൊയ്ത കർഷകൻ….
പണിമുടക്കിയ തൊഴിലാളികൾക്കു സർക്കാർ തീരുമാനത്തിനു വിധേയമായി ഡയസ്നോൺ ബാധകമാകുമെന്നാണ് എംഡിയുടെ സർക്കുലർ. ഡയസ്നോൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചാൽ ശമ്പളം നഷ്ടമാകും. ഇന്നലെ എല്ലാ യൂണിയനുകളും പണിമുടക്കി. ഇന്ന് സിപിഐ, കോൺഗ്രസ് യൂണിയനുകളാണ് പണിമുടക്കിയത്.
Story Highlights : ksrtc-reports-heavy-loss-due-to-bus-strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here