ജയമുറപ്പിക്കാൻ ഓസ്‌ട്രേലിയ, ബൗളിംഗ് തെരെഞ്ഞെടുത്തു; വിൻഡീസ് ജേഴ്‌സിയിലെ അവസാന മത്സരത്തിന് ഡ്വെയ്ൻ ബ്രാവോ

ടി20 ലോകകപ്പ് വിൻഡീസിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗൾ ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് വിൻഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സെമി ഉറപ്പിക്കാൻ ഓസ്‌ട്രേലിയക്ക് ജയം നിർബന്ധമാണ്. ഇതോടെ, ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കയ്ക്ക് വൻ മാർജിനിൽ മറികടക്കേണ്ടി വരും. ഒരു മാറ്റവുമായിട്ടാണ് വിൻഡീസ് ഇറങ്ങുന്നത്. രവി രാംപോളിന് പകരം ഹെയ്ഡൻ വാൽഷ് ടീമിലെത്തി. ഓസീസ് മാറ്റമൊന്നും വരുത്തിയിട്ടില്ല.
വെസ്റ്റ് ഇൻഡീസ് പ്ലെയിങ് ഇലവൻ : ക്രിസ് ഗെയ്ൽ, എവിൻ ലൂയിസ്, നിക്കോലാസ് പുരാൻ, റോസ്റ്റൺ ചേസ്, ഷിംറോൺ ഹെറ്റ്മയേർ, കീറൺ പൊള്ളാർഡ്, ആന്ദ്രേ റസ്സൽ, ജേസൺ ഹോൾഡർ, ഡ്വെയ്ൻ ബ്രാവോ, ഹെയ്ഡൻ വാൽഷ്, അകേൽ ഹൊസേൻ.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവൻ: ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, സ്റ്റീവൻ സ്മിത്ത്, മാർകസ് സ്‌റ്റോയിനിസ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആഡം സാംപ, ജോഷ് ഹേസൽവുഡ്.
Read Also: മരക്കാർ തീയറ്ററിലേക്കില്ല; ഒടിടിയിൽ തന്നെ പ്രദർശിപ്പിക്കും
പ്രതീക്ഷകളെല്ലാം അവസാനിച്ച ടീമാണ് വിൻഡീസ്. വിൻഡീസ് ജേഴ്‌സിയിലെ അവസാന മത്സരത്തിനാണ് ഡ്വെയ്ൻ ബ്രാവോ ഇറങ്ങുന്നത്. മിക്കവാറും ക്രിസ് ഗെയ്‌ലിന്റേയും അവസാന മത്സരമായിരിക്കും. ഇരുവരേയും ജയത്തോടെ പറഞ്ഞയക്കാനാകും വിൻഡീസ് ഇന്ന് ഇറങ്ങുന്നതും.
Story Highlights : t20-world-cup-australia-won-the-toss-against-west-indies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here