Advertisement

തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊന്നു

November 6, 2021
1 minute Read

തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു. നേമം സ്വദേശി ഏലിയാസ് (80) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ക്ളീറ്റസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം ; 11 രോഗികൾക്ക് ദാരുണാന്ത്യം

മദ്യപിച്ചെത്തിയ ക്ലീറ്റസ് അച്ഛൻ ഏലിയാസുമായി വഴക്കുണ്ടാക്കുകയും മർദിക്കുകയുമായിരുന്നു. പരിക്കേറ്റ ഏലിയാസിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.മദ്യ ലഹരിയിലുണ്ടായ കൊലപാതകമാണെന്നും ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

Story Highlights : The son killed father tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top