Advertisement

ഐപിഎലിനും ലോകകപ്പിനും ഇടയിൽ ഇടവേള ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു: ഇന്ത്യൻ ബൗളിംഗ് പരിശീലകൻ

November 7, 2021
2 minutes Read
IPL World Cup Bharat

ഇന്ത്യൻ പ്രീമിയർ ലീഗിലും ടി-20 ലോകകപ്പിനും ഇടയിൽ ഇടവേള ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് കുറച്ചുകൂടി മികച്ച പ്രകടനം നടത്താൻ സാധിച്ചേനെ എന്ന് ഇന്ത്യയുടെ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ. കഴിഞ്ഞ ആറ് മാസങ്ങളായി താരങ്ങൾ ബയോ ബബിളിലാണെന്നും അത് അവർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. (IPL World Cup Bharat)

“തീർച്ചയായും തുടർച്ചയായ ആറ് മാസങ്ങളെന്നത് വലിയ കാര്യമാണ്. ഐപിഎലിനു ശേഷം ചുരുങ്ങിയ ഇടവേള മാത്രമാണ് ലഭിച്ചത് എന്നതിനാൽ താരങ്ങളൊന്നും വീട്ടിൽ പോയിട്ടില്ല. കഴിഞ്ഞ 6 മാസങ്ങളായി അവർ ബയോ ബബിളിലാണ്. ഐപിഎലിനും ലോകകപ്പിനുമിടയിൽ ചെറിയ ഇടവേള ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.”- ഭരത് അരുൺ പറഞ്ഞു.

അതേസമയം, ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ന്യൂസീലൻഡിന് 125 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 124 റൺസ് നേടി. ഉജ്ജ്വല ബൗളിംഗ് പ്രകടനം കാഴ്ചവച്ച കിവീസ് ബൗളർമാർ അഫ്ഗാനെ പിടിച്ചുകെട്ടുകയായിരുന്നു. 48 പന്തുകളിൽ 73 റൺസെടുത്ത നജീബുള്ള സദ്രാൻ ആണ് അഫ്ഗാൻ്റെ ടോപ്പ് സ്കോറർ. സദ്രാൻ മാത്രമേ അഫ്ഗാനായി പൊരുതിയുള്ളൂ കിവീസിനായി ട്രെൻ്റ് ബോൾട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Story Highlights : Break IPL T20 World Cup Bharat Arun

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top