Advertisement

ഇതുവരെ വിരമിച്ചിട്ടില്ല; സ്വന്തം നാട്ടിൽ വിടവാങ്ങൽ മത്സരം കളിക്കണം: ക്രിസ് ഗെയിൽ

November 7, 2021
Google News 2 minutes Read
didnt retire chris gayle

താൻ ഇതുവരെ രാജ്യാന്തര ടി-20 മത്സരങ്ങളിൽ നിന്ന് വിരമിച്ചിട്ടില്ലെന്ന് വെസ്റ്റ് ഇൻഡീസ് ടി-20 ഇതിഹാസ താരം ക്രിസ് ഗെയിൽ. സ്വന്തം നാടായ ജമൈക്കയിൽ വച്ച് വിടവാങ്ങൽ മത്സരം കളിക്കണമെന്നാണ് ആഗ്രഹം. അതുവരെ താൻ വിരമിക്കില്ലെന്നും ഗെയിൽ പറഞ്ഞു. ഇന്നലെ ഓസ്ട്രേലിയക്കെതിരെ നടന്ന ടി-20 ലോകകപ്പ് മത്സരത്തിനു പിന്നാലെ, രാജ്യാന്തര മത്സരത്തിൽ നിന്ന് വിരമിച്ച വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയ്ക്കൊപ്പം ക്രിസ് ഗെയിലും ഓസീസ് ടീമിൻ്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചിരുന്നു. ഇതോടെയാണ് ഗെയിൽ വിരമിക്കുന്നു എന്ന് അഭ്യൂഹങ്ങൾ ഉയർന്നത്. (didnt retire chris gayle)

“അവസാനത്തെ ലോകകപ്പ് ആസ്വദിക്കാനായിരുന്നു എൻ്റെ ശ്രമം. കാണികളുമായി സംവദിക്കാൻ ഞാൻ ശ്രമിച്ചു. നിരാശപ്പെടുത്തുന്ന ലോകകപ്പായിരുന്നു ഇത്. എൻ്റെ ഏറ്റവും മോശം ലോകകപ്പ്. പക്ഷേ, ഇങ്ങനെയൊക്കെ സംഭവിക്കാം. വിൻഡീസ് ടീമിലേക്ക് കഴിവുള്ള നിരവധി താരങ്ങൾ എത്തുന്നുണ്ട്. ഞാൻ ഇതുവരെ വിരമിച്ചിട്ടില്ല. ഒരു ലോകകപ്പ് കൂടി കളിക്കണമെന്നുണ്ട്. പക്ഷേ, അവർ അനുവദിക്കില്ല. ജമൈക്കയിൽ വച്ച് അവർ എനിക്ക് ഒരു വിടവാങ്ങൽ മത്സരം നൽകിയാൽ അതിനു ശേഷം ഞാൻ വിരമിക്കൽ പ്രഖ്യാപിക്കും.”- ഗെയിൽ പറഞ്ഞു.

Read Also : വാർണറിനും മാർഷിനും ഫിഫ്റ്റി; അനായാസം ഓസ്ട്രേലിയ

ഇന്നലെ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയോട് 8 വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാർ കീഴടങ്ങിയത്. വിൻഡീസ് മുന്നോട്ടുവച്ച 158 റൺസ് വിജയലക്ഷ്യം 16.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു. ഓസ്ട്രേലിയക്കായി ഡേവിഡ് വാർണറും മിച്ചൽ മാർഷും ഫിഫ്റ്റി നേടി. 56 പന്തുകളിൽ 89 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് വാർണറാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. അകീൽ ഹുസൈനാണ് ഓസ്ട്രേലിയയുടെ ഒരു വിക്കറ്റ് വീഴ്ത്തിയത്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 157 റൺസെടുത്തത്. 44 റൺസെടുത്ത ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ് 4 വിക്കറ്റ് വീഴ്ത്തി. അവസാന ലോകകപ്പിനിറങ്ങിയ ക്രിസ് ഗെയിൽ 9 പന്തുകളിൽ 15 റൺസെടുത്തു. ഇന്നലത്തെ മത്സരത്തോടെ വിരമിച്ച് ബ്രാവോ ആവട്ടെ 10 റൺസ് ആണ് നേടിയത്. ബൗളിംഗിൽ 4 ഓവർ എറിഞ്ഞ് 36 റൺസ് വഴങ്ങുകയും ചെയ്തു.

Story Highlights : didnt retire chris gayle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here