Advertisement

ബേബി ഡാമിലെ മരംമുറിക്കൽ അനുമതി നൽകിയത് അന്വേഷിക്കണമെന്ന് സിപിഐ; ഇന്ധന വില കുറയ്‌ക്കേണ്ടതില്ലെന്നും കാനം രാജേന്ദ്രൻ

November 7, 2021
Google News 1 minute Read

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്കൽ അനുമതി നൽകിയത് ഗൗരവ വിഷയമെന്ന് സിപിഐ. മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേ​ഹം കൂട്ടിച്ചേർത്തു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. വിഷയം സർക്കാർ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിൽ സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും(Kanam Rajendran) കാനം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also : 60000 രൂപ പ്രതിവർഷ സമ്പാദ്യത്തിൽ നിന്ന് നാല് ലക്ഷത്തിലേക്ക്; മാറ്റത്തിന്റെ വഴിയിൽ ലാഭം കൊയ്ത കർഷകൻ….

കൂടാതെ സംസ്ഥാനം ഇന്ധന വില കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാർ ആറ് വർഷമായി നികുതി വർധിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെത്തിനെക്കാൾ 1 ശതമാനം നികുതി ഇടത് സർക്കാർ കുറയ്ക്കുകയും ചെയ്തു. കൂട്ടിയവർ കുറയ്‌ക്കട്ടെ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ജി സുധാകരനെതിരായ നടപടി സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

Story Highlights : kanam-rajendran-about-mullaperiyar-babydam-kerala-tree-felling-order

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here