Advertisement

ഇതുവരെ ഏറ്റവുമധികം ആളുകൾ കണ്ട ടി-20 മത്സരം ഇന്ത്യ-പാകിസ്താൻ മാച്ച്: സ്റ്റാർ ഇന്ത്യ

November 8, 2021
Google News 3 minutes Read
India Pakistan Most Viewed

ഇതുവരെ ഏറ്റവുമധികം ആളുകൾ കണ്ട ടി-20 മത്സരം ഇന്ത്യ-പാകിസ്താൻ സൂപ്പർ 12 മാച്ച് എന്ന് ഔദ്യോഗിക പ്രക്ഷേപകരായ സ്റ്റാർ ഇന്ത്യ. സ്റ്റാർ നെറ്റ്‌വർക്കിൽ മത്സരം ആകെ 167 മില്ല്യൺ ആളുകൾ കണ്ടു എന്ന് സ്റ്റാർ ഇന്ത്യ അറിയിച്ചു. ബാർക് ഇന്ത്യയുടെ കണക്കിൻ്റെ അടിസ്ഥാനത്തിലാണ് സ്റ്റാർ ഇന്ത്യ ഇക്കാര്യം പുറത്തുവിട്ടത്. 2016 ടി-20 ലോകകപ്പ് സെമിഫൈനൽ മത്സരത്തിൻ്റെ റെക്കോർഡാണ് ഇന്ത്യ-പാകിസ്താൻ മത്സരം പഴങ്കഥയാക്കിയത്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഈ മത്സരം 136 മില്ല്യൺ ആളുകളാണ് കണ്ടത്. (India Pakistan Most Viewed)

മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിന് പാകിസ്താൻ പരാജയപ്പെടുത്തിയിരുന്നു. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും അർദ്ധസെഞ്ചുറി നേടി പുറത്താവാതെ നിന്നു. ക്യാപ്റ്റൻ വിരാട് കോലിയുടെ (57) മികവിലാണ് ഇന്ത്യ മാന്യമായ സ്കോറിലെത്തിയത്. രോഹിത് (0), രാഹുൽ (3), കോലി എന്നിവരെ വീഴ്ത്തിയ ഷഹീൻ അഫ്രീദി ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.

Read Also : നമീബിയക്കെതിരെ ആധികാരിക ജയം; ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിൻ അവസാനിച്ചു

അതേസമയം, ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യക്ക് ആധികാരിക ജയം. 9 വിക്കറ്റിനാണ് ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തിൽ നമീബിയയെ കീഴടക്കിയത്. നമീബിയ മുന്നോട്ടുവച്ച 133 റൺസ് വിജയലക്ഷ്യം 15.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ ടി-20 ലോകകപ്പ് ക്യാമ്പയിൻ ജയത്തോടെ അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചു. ടി-20 ക്യാപ്റ്റനായി കോലിയുടെയും ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രിയുടെയും അവസാന മത്സരമായിരുന്നു ഇത്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 132 റൺസാണ് നേടിയത്. 26 റൺസെടുത്ത ഡേവിഡ് വീസ് ആണ് നമീബിയയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights : India Pakistan Match Most Viewed T20 Game

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here