Advertisement

കിരീടം ചൂടിയ കേമൻ ആമ; സഞ്ചാരികൾക്ക് കൗതുകമായി മേരി ടർട്ടിൽ…

November 8, 2021
Google News 0 minutes Read

ഓസ്‌ട്രേലിയയിലെ അതിമനോഹരമായ സംസ്ഥാനമാണ് ക്വീൻസ്‌ലാന്‍ഡ്. കാടും മലയും പർവ്വതങ്ങളും ഒത്തുചേർന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ക്വീൻസ്‌ലാന്‍ഡ്. വൈവിധ്യങ്ങളാർന്ന ജൈവസമ്പത്തിന്റെ പേരിലും പ്രസിദ്ധമാണ് ഇവിടം. ഈ രാജ്യത്തിൻറെ പ്രധാനവരുമാനം ടൂറിസത്തിൽ നിന്നാണ് നേടുന്നത്. പ്രതിവർഷം 8.8 ബില്യൺ ഡോളറാണ് ടൂറിസത്തിലൂടെ രാജ്യത്തിന് ലഭിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് ഇങ്ങോട്ടേക്ക് സന്ദർശകർ എത്താറുണ്ട്. ഇവിടുത്തെ കൗതുകങ്ങളിൽ ലോകപ്രശസ്തമായ ഒന്നാണ് കിരീടം ചൂടിയ ആമകൾ. ഈ ആമകളെ കാണാൻ വേണ്ടി മാത്രം എത്തുന്നവർ നിരവധിയാണ്.

മേരി റിവർ ടർട്ടിൽ എന്നാണ് ഈ അപൂർവയിനം ആമയുടെ പേര്. ക്വീൻസ്‌ലാന്‍ഡിന്‍റെ വടക്കു കിഴക്കൻ പ്രദേശത്തായാണ് മേരി ടർട്ടിൽ ആമ കാണപ്പെടുന്നത്. എന്നാൽ ഇവ ഇപ്പോൾ വംശനാശ ഭീഷണി നേരിടുകയാണ്. തലയിൽ പച്ചനിറത്തിലുള്ള കിരീടം ചൂടിയ ഈ ആമ സഞ്ചാരികളിൽ കൗതുകമാണ്. ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും വലിയ ആമയാണ് മേരി റിവർ ടർട്ടിൽ. വേറെയും നിരവധി പ്രത്യേകതകളാണ് ഈ ആമയ്ക്കുള്ളത്. തലയിൽ വളരുന്ന പച്ചനിറത്തിലുള്ള മുടിയാണ് ഇവയെ മറ്റു ആമകളിൽ നിന്ന് വ്യത്യസ്‍തമാക്കുന്നത്. അതുകൊണ്ടാണ് ഇവ പച്ച കിരീടമുള്ള ആമ എന്നറിയപ്പെടുന്നത്. ഒറ്റനോട്ടത്തിൽ കാണാൻ തലയിൽ കിരീടം ചൂടിയത് പോലെത്തന്നെ ഉണ്ട്.

ഓസ്‌ട്രേലിയലിൽ ഇന്ന് അവശേഷിക്കുന്നത് ഈ ആമക്കൂട്ടങ്ങൾ മാത്രമാണ്. ഇതിന് 40 വർഷത്തെ പരിണാമ ചരിത്രമാണ് പറയാനുള്ളത്. 1960 കളിൽ ഈ ആമകുഞ്ഞുങ്ങളെ പെറ്റ് ഷോപ്പുകളിൽ വിൽക്കാറുണ്ടായിരുന്നു. പെന്നി ടർട്ടിൽ എന്ന ഓമനപ്പേരിലാണ് ഇവ അറിയപ്പെട്ടിരുന്നത്. ഇന്ന് വളരെ കുറച്ച് മേരി ടർട്ടിലുകൾ മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here