Advertisement

അശ്വിനു ജഡേജയ്ക്കും മൂന്ന് വിക്കറ്റ് വീതം; ഇന്ത്യക്ക് 133 റൺസ് വിജയലക്ഷ്യം

November 8, 2021
Google News 2 minutes Read
namibia innings india t20

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ നമീബിയക്കെതിരെ ഇന്ത്യക്ക് 133 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 132 റൺസാണ് നേടിയത്. 26 റൺസെടുത്ത ഡേവിഡ് വീസ് ആണ് നമീബിയയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. (namibia innings india t20)

ബാറ്റിംഗ് പിച്ചിൽ മികച്ച തുടക്കമാണ് നമീബിയക്ക് ലഭിച്ചത്. ഷമിയെയും ബുംറയെയും നമീബിയ ഫലപ്രദമായി നേരിട്ടപ്പോൾ പവർപ്ലേയിൽ തന്നെ സ്പിന്നർമാർ പന്തെടുത്തു. എന്നാൽ ആദ്യ വിക്കറ്റ് വീഴ്ത്തിയത് ബുംറ തന്നെയായിരുന്നു. മൈക്കൽ വാൻ ലിങ്കനെ (14) ബുംറ ഷമിയുടെ കൈകളിലെത്തിക്കുമ്പോൾ സ്കോർബോർഡിൽ 33 റൺസ്. പവർപ്ലേയുടെ അവസാന ഓവറിൽ ക്രെയ് വില്ല്യംസും (0) മടങ്ങി. ജഡേജക്കായിരുന്നു വിക്കറ്റ്. പവർപ്ലേ അവസാനിക്കുമ്പോൾ നമീബിയ 2 വിക്കറ്റ് നഷ്ടത്തിൽ 34 റൺസ്.

Read Also : വീണ്ടും ടോസ് ജയിച്ച് കോലി; നമീബിയ ബാറ്റ് ചെയ്യും

മധ്യ ഓവറുകളിൽ അശ്വിനും ജഡേജയും ചേർന്ന് നമീബിയയെ വരിഞ്ഞുമുറുക്കി. രാഹുൽ ചഹാറിന് മികച്ച പ്രകടനം നടത്താനായില്ലെങ്കിലും ഇന്ത്യയുടെ മുതിർന്ന രണ്ട് സ്പിന്നർമാർ നമീബിയൻ ബാറ്റിംഗ് നിരയിൽ വിനാശം വിതച്ചു. സ്റ്റീഫൻ ബ്രാഡ് (21), ജെജെ സ്മിറ്റ് (9) എന്നിവരെക്കൂടി ജഡേജ മടക്കിയപ്പോൾ ജാൻ നിക്കോൾ (5), ഗെർഹാഡ് എറാസ്മസ് (12), സെയിൻ ഗ്രീൻ (0) എന്നിവരെ അശ്വിൻ മടക്കി അയച്ചു. ജഡേജ നാലോവറിൽ 16ഉം അശ്വിൻ നാലോവറിൽ 20ഉം റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയത്. ഡേവിഡ് വീസ് (26) 19ആം ഓവറിൽ ബുംറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ജാൻ ഫ്രൈലിങ്കും (15), റൂബൻ ട്രംപൽമാനും (13) പുറത്താവാതെ നിന്നു.

Story Highlights : namibia innings india t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here