ശമ്പള പരിഷ്കരണം; മെഡിക്കൽ കോളജുകളിൽ ഡോക്ടർമാർ പ്രതിഷേധിച്ചു

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് അധ്യാപകർ പ്രതിഷേധ ജാഥയും ധർണ്ണയും നടത്തി. ശമ്പള പരിഷ്കരണ ഉത്തരവ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയെങ്കിലും പേ സ്ലിപ് പോലും നൽകിയിട്ടില്ല എന്ന് ഡോക്ടർമാർ ആരോപിച്ചു. പരിഷ്കരണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും കെജിഎംസിടിഎ കുറ്റപ്പെടുത്തി.
മെഡിക്കൽ കോളജ് ഡോക്ടർമാരോട് സർക്കാർ കാണിക്കുന്നത് വഞ്ചനയാണെന്ന് കെജിഎംസിടിഎ പറഞ്ഞു. സർക്കാരിന്റെ അവഗണനാപരമായ സമീപനത്തിനെതിരെയാണ് പ്രതിഷേധം. രോഗി പരിചരണത്തെ ബാധിക്കാത്ത തരത്തിലാണ് പ്രതിഷേധം നടത്തിയതെന്നും സംഘടന കൂട്ടിച്ചേർത്തു.
മെഡിക്കൽ കോളജിലെ വിവിധതലങ്ങളിലുള്ള ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെയും പ്രത്യക്ഷസമരത്തിലൂടെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് കെജിഎംസിടിഎ സംസ്ഥാനസമിതിയുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here