Advertisement

വിയറ്റ്നാമിന്റെ മണ്ണിൽ കൗതുകമായൊരു ഡ്രാഗൺ; സഞ്ചാരികളെ മയക്കുന്ന വിസ്മയ കാഴ്ച…

November 9, 2021
0 minutes Read

ഏത് പ്രായത്തിലും ഏത് കാലത്ത് കേട്ടാലും ഡ്രാഗൺ എന്നത് നമുക്ക് ആശ്ചര്യവും അത്ഭുതവും നിറയ്ക്കുന്ന ഒന്നാണ്. കുട്ടിക്കാലം തൊട്ട് കേട്ട് വളർന്ന പേടിപെടുത്തുന്ന അത്ഭുതം. അത്രയേറെ ആരാധകരുള്ള ഡ്രാഗൺ പല സിനിമകൾക്കും പ്രശസ്തമായ നിർമിതികൾക്കും പ്രചോദനമായിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഡ്രാഗൺ ബ്രിഡ്ജിനെ പരിചയപ്പെടാം. വിയറ്റ്നാമിലെ ഡാ നാംഗ് നഗരത്തിലാണ് ഈ ബ്രിഡ്ജുള്ളത്. ഹാൻ നദിയ്ക്ക് മുകളിലായി പണികഴിപ്പിച്ച പാലം വിയറ്റ്നാമിന്റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്.

ബാച്ച് ഡാംഗ് ട്രാഫിക് സർക്കിളിൽ ഉൾപ്പെടുന്ന പാലം ഹാൻ നദി മുറിച്ചുകടക്കാനുള്ള വഴിയാണ്. മാത്രവുമല്ല നഗരത്തിലെ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന എളുപ്പവഴി കൂടിയാണ് ഈ ഡ്രാഗൺ ബ്രിഡ്ജ്. വിയറ്റ്നാമിന്റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഈ പാലം തന്നെയാണ് എളുപ്പവഴി. നാല് വർഷം സമയമെടുത്താണ് പാലത്തിന്റെ പണി പൂർത്തീകരിച്ചത്. ഗതാഗതത്തിനായി ആറ് പാതകളുള്ള പാലത്തിന് 666 മീറ്റർ നീളവും 37.5 മീറ്റർ വീതിയും ഉണ്ട്. 2013 ൽ ഗതാഗതത്തിനായി തുറന്ന പാലം 88 മില്യൺ ഡോളർ ചെലവഴിച്ചാണ് പണികഴിപ്പിച്ചത്.

വിയറ്റ്നാം യുദ്ധത്തിന്റെ 38 ആം വാർഷികം ആഘോഷിക്കുന്നതിന് വേണ്ടിയാണ് ഈ പാലം പണികഴിപ്പിച്ചത്. ഈ പാലത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്രാഗൺ തേടിയാണ് വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ എത്തുന്നത്. 2500 എൽ ഇ ഡി ലൈറ്റുകളാണ് ഡ്രാഗണിന് മുകളിൽ പണികഴിപ്പിച്ചിരിക്കുന്നത്. കിലോമീറ്ററുകൾ ദൂരെ നിന്നും ഇതിൽ നിന്നുള്ള വെളിച്ചം കാണാം. ഈ ഡ്രാഗണിന്റെ മറ്റൊരു [പ്രത്യേകത എന്തെന്നുവെച്ചാൽ സാധാരണ തീ തുപ്പുന്ന ഡ്രാഗൺ ആണ് നമുക്ക് പരിചയമെങ്കിൽ ഈ ഡ്രാഗൺ വെള്ളവും ചീറ്റും. ഈ ഡ്രാഗൺ ഷോയ്യ് ആരാധകർ ഏറെയാണ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top